ജവഹര്‍ നവോദയ വിദ്യാലയം; ലാറ്ററല്‍ എന്‍ട്രി പ്രവേശനം

Share our post

അടുത്ത അധ്യയന വര്‍ഷത്തില്‍ ചെണ്ടയാട് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഒമ്പത്, 11 ക്ലാസിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒമ്പതാം ക്ലാസിലേക്കുള്ള അപേക്ഷകര്‍ 2009 മെയ് ഒന്നിനും 2011 ജൂലൈ 31നും ഇടയില്‍ ജനിച്ചവരും ഈ അധ്യയന വര്‍ഷത്തില്‍ ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയത്തില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവരും ജില്ലയില്‍ സ്ഥിരതാമസക്കാരുമായിരിക്കണം.

പതിനൊന്നാം ക്ലാസിലേക്കുള്ള അപേക്ഷകര്‍ 2007 ജൂണ്‍ ഒന്നിനും 2009 ജൂലൈ 31നും ഇടയില്‍ ജനിച്ചവരും ഈ അധ്യയന വര്‍ഷത്തില്‍ ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയത്തില്‍ പത്താം ക്ലാസില്‍ പഠിക്കുന്നവരും ജില്ലയില്‍ സ്ഥിരതാമസക്കാരുമായിരിക്കണം.
ഓണ്‍ലൈനായി ഒക്ടോബര്‍ 31നകം അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ www.navodaya.gov.in, https://www.navodaya.gov.in/nvs/nvsschool/KANNUR/en/home/ എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. 2024 ഫെബ്രുവരി 10നാണ് പ്രവേശന പരീക്ഷ. ഫോണ്‍: 0490 2311380.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!