കൊട്ടിയൂർ പാൽച്ചുരത്തെ പ്ലാസ്റ്റിക് ഭക്ഷിക്കുന്ന കുരങ്ങൻമാർ

Share our post

കൊട്ടിയൂർ: കണ്ണൂർ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലയാണ് പാൽചുരം ബോയ്സ് ടൗൺ. നിരവധി വാഹനങ്ങളും യാത്രക്കാരും കടന്നു പോകുന്ന ഈ പാതയിൽ വഴിയോരത്തിരിക്കുന്ന കുരങ്ങൻമാർ കൗതുക കാഴ്ചയാണ്. യാത്രക്കാർ എറിഞ്ഞു കൊടുക്കുന്ന ഭക്ഷണങ്ങൾക്കായി കാത്തിരിക്കുന്നവരാണ്.

പക്ഷേ പ്ലാസിറ്റിക് ഉൾപ്പെടെ ഭക്ഷിക്കുകയും കാട്ടിലും വഴിയരികിലും ഉപേക്ഷിക്കുകയും ചെയ്യുന്ന കുരങ്ങൻമാരുടെയും വഴിയാത്രക്കാരുടെയും ദൃശ്യങ്ങൾ വനംവകുപ്പിന്റെ തികഞ്ഞ അനാസ്ഥയാണ് ചൂണ്ടിക്കാണിക്കുന്നത്.

വഴിയരികിൽ കാണുന്ന കുരങ്ങൻമാർക്കായി ഭക്ഷണം വാങ്ങി നൽകുന്നവർ കാണിക്കുന്ന മൃ​ഗസ്നേഹം അഭിനന്ദനാർഹമാണ് .എന്നാൽ ബിസ്ക്കറ്റുകളും, ലെയ്സ് പോലുള്ള മറ്റ് ഭക്ഷണ പദാർത്ഥങ്ങളും പാക്കറ്റുകൾ ഉൾപ്പെടെ കൊടുക്കുക വഴി കുരങ്ങൻമാർ പ്ലാസ്റ്റിക്ക് കവർ ഭക്ഷിക്കുകയും വഴിയരികിലും, കാട്ടിലും ഉപേക്ഷിക്കുകയും ചെയ്യുന്നു.

പാൽചുരം ബോയ്സ് ടൗണിലേക്ക് പോകുമ്പോൾ ഇരു വശങ്ങളിലും കാണുന്ന പ്ലാസ്റ്റിക് കവറുകൾ ഇത്തരത്തിൽഉപേക്ഷിക്കപ്പെട്ടവയാണ്. ഇതിനൊരു തീരുമാനമുണ്ടോക്കാൻ ഫോറസ്റ്റുക്കാരോ വേണ്ടപ്പെട്ട അധികാരികളോ ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത.

മൃ​ഗസ്നേഹികളായ ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. മൃ​ഗസ്നേഹികളായ ഇതുവഴി കടന്ന് പോകുന്ന ആളുകൾ വീണ്ടും വീണ്ടും ഇവയ്ക്ക് ഭക്ഷണം നൽകുന്നു.പ്ലാസ്റ്റിക് കവർ ഉൾപ്പെടെ ഇവ ഭക്ഷിക്കുന്നു.

കൃത്യമായി ദഹനം നടക്കാത്തതിനാൽ കുരങ്ങുകളുടെ വിസർജ്യത്തിലൂടെയും മറ്റും പ്ലാസ്റ്റിക്കുകൾ കാട്ടുകളിലുൾപ്പെടെ എത്തുന്നു. റോഡരികിലും മറ്റും പ്ലാസ്റ്റിക്കുകൾ നിറയുന്നതിൽ പരിഹാരമുണ്ടാവണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!