ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ അപ്രന്റിസ്: 484 ഒഴിവുകള്‍
ഹൈദരാബാദിലുള്ള കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (ഇ.സി.ഐ.എല്‍.) അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ.ക്കാര്‍ക്കാണ് അവസരം. വിവിധ ട്രേഡുകളിലായി 484 ഒഴിവുണ്ട്. ഒരുവര്‍ഷത്തെ പരിശീലനം നവംബറില്‍ ആരംഭിക്കും.
ട്രേഡുകളും ഒഴിവും: ഇ.എം.-190, ഇലക്ട്രീഷ്യന്‍-80, ഫിറ്റര്‍-80, റഫ്രിജറേഷന്‍ ആന്‍ഡ് എ.സി.-20, ടര്‍ണര്‍-20, മെഷീനിസ്റ്റ്-15, മെഷീനിസ്റ്റ് (ജി)-10, കോപ്പാ-40, വെല്‍ഡര്‍-25, പെയിന്റര്‍-4.
സ്‌റ്റൈപ്പന്‍ഡ്: കോപ്പാ, വെല്‍ഡര്‍, പെയിന്റര്‍ എന്നീ ട്രേഡുകളില്‍ 7,700 രൂപ. മറ്റ് ട്രേഡുകളില്‍ 8,050 രൂപ.
പ്രായം: 31.10.2023-ന് 18-25 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും.
യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. വിജയം (എന്‍.സി.വി.ടി.).
തിരഞ്ഞെടുപ്പ്: ഐ.ടി.ഐ. മാര്‍ക്കിന്റെ അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്. 70 ശതമാനം സീറ്റ് ഗവണ്‍മെന്റ് ഐ.ടി.ഐ.കളില്‍നിന്ന് പാസായവര്‍ക്കും 30 ശതമാനം സീറ്റ് സ്വകാര്യ ഐ.ടി.ഐ.കളില്‍നിന്ന് പാസായവര്‍ക്കുമാണ്. സര്‍ട്ടിഫിക്കറ്റ് പരിശോധന ഒക്ടോബര്‍ 16 മുതല്‍ 21 വരെയുള്ള തീയതികളില്‍ ഹൈദരാബാദില്‍ നടക്കും.
അപേക്ഷ: കേന്ദ്രസര്‍ക്കാരിന്റെ അപ്രന്റിസ്ഷിപ്പ് പോര്‍ട്ടലായ www.apprenticeshipindia.gov.in-ല്‍ രജിസ്റ്റര്‍ ചെയ്ത ശേഷം www.ecil.co.in-ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഒക്ടോബര്‍ 10. വിശദ വിവരങ്ങള്‍ www.ecil.co.inല്‍ ലഭിക്കും.