ഇരിട്ടി നഗരസഭ കൗണ്‍സിലര്‍ എന്‍.കെ.ശാന്തിനിക്ക് ജീവിതം വീണ്ടെടുക്കാന്‍ സഹായം വേണം

ഇരിട്ടി: ഇരുവൃക്കകളും തകരാറിലായി അതി ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇരിട്ടി നഗരസഭയിലെ പയഞ്ചേരി പത്താം വാര്‍ഡ് കൗണ്‍സിലര്‍ എന്‍.കെ.ശാന്തിനി ചികിത്സാ സഹായത്തിനായി ഉദാരമതികളുടെ കനിവുതേടുന്നു.നഗരസഭ കൗണ്‍സിലര്‍ എന്ന നിലയിലുള്ള തന്റെ പൊതുപ്രവര്‍ത്തനത്തിനിടെ അപ്രതീക്ഷിതമായാണ് ശാന്തിനിക്ക് ഗുരുതര രോഗത്തിന് കീഴ്പ്പെടേണ്ടി വന്നത്.
അടിയന്തിര ചികിത്സ ചിലവിലേക്കായി പത്ത് ലക്ഷം രൂപ ഉടന്‍ ആവശ്യമായി വന്നിരിക്കുകയാണ്.ജീവന്‍ വീണ്ടെടുക്കാനും തുടര്‍ ചികിത്സയ്ക്കുമായി വളരെയേറെ പണം ആവശ്യമായി വരും. നിര്‍ദ്ദനകുടുംബാംഗമായ ശാന്തിനിക്ക് ഇത്രയേറെ ഭീമമായ തുക താങ്ങാന്‍ പറ്റില്ല.സ്വന്തമായി വീടു പോലുമില്ലാത്ത കുടുംബം വര്‍ഷങ്ങളായി പയഞ്ചേരിയില്‍ വാടക വീട്ടിലാണ് താമസിക്കുന്നത്.
ശാന്തിനിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതിനും ഇവരുടെ ചികിത്സ തുടരുന്നതിനുമായി ഇരിട്ടി നഗരസഭ ഭരണാധികാരികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു ചികിത്സാ സഹായം സമാഹരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
സണ്ണിജോസഫ്.എം.എല്‍.എ,ഇരിട്ടി നഗരസഭ ചെയര്‍പേഴ്സണല്‍ കെ.ശ്രീലത ,പി.കെ.ജനാര്‍ദ്ദനന്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളായും നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി.ഉസ്മാന്‍ ചെയര്‍മാനായും,അത്തിത്തട്ട് വാര്‍ഡ് കൗണ്‍സിലര്‍ എന്‍.കെ ഇന്ദുമതി വൈസ് ചെയര്‍മാനായും പി.എ.നസീര്‍ ജനറല്‍ കണ്‍വീനറായും ആര്‍.കെ.ഷൈജു ,വള്ളിയാട് വാര്‍ഡ് കൗണ്‍സിലര്‍ പി.രഘു എന്നിവര്‍ കണ്‍വീനര്‍ മാരായും, ഇരിട്ടി വാര്‍ഡ് കൗണ്‍സിലര്‍ വി.പി.അബ്ദുല്‍ റഷീദ് ഖജാന്‍ജിയായും ചികിത്സാ സഹായ കമ്മിറ്റിയും നിലവില്‍ വന്നിട്ടുണ്ട്.
സാമ്പത്തിക സഹായസമാഹരണത്തിനായി ഇന്ത്യന്‍ ബേങ്ക് ഇരിട്ടി ശാഖയില്‍ കമ്മിറ്റി ഭാരവാഹികളുടെ പേരില്‍ സംയുക്ത അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഉദാരമതികള്‍ തങ്ങളാല്‍ കഴിയുന്ന സാമ്പത്തീക സഹായം നല്‍കി ശാന്തിനിയുടെ ജീവന്‍ വീണ്ടെടുക്കാനുള്ള കൂട്ടായ്മയില്‍ കൈത്താങ്ങാവണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഇന്ത്യന്‍ ബേങ്ക് ഇരിട്ടി ശാഖ
A/c No:7617716026 IFSC Code: IDIBOOOI 113