പേരാവൂർ മണ്ഡലത്തിലെ ആശാവർക്കർമാരെ ആദരിച്ചു

പേരാവൂർ:നിയോജകമണ്ഡലത്തിലെ കാരുണ്യത്തിന്റെ കൈത്താങ്ങായ ഇരുന്നൂറോളം ആശാപ്രവർത്തകരെ സോയ ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു.പേരാവൂരിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നാടിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്ന ആശാവർക്കർമാരെ ആദരിച്ച സോയ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ചെയർപേഴ്സൺ ഡോ. ഷമ മുഹമ്മദിന്റേയും പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു.
സ്ത്രീകളുടെ ഉന്നമനത്തിനും തൊഴിലിടങ്ങളിലും സമൂഹത്തിലും അവർക്ക് അർഹിച്ച അംഗീകാരവും പരിഗണനയും ഉറപ്പുവരുത്തുന്നതിനുള്ള ദൗത്യത്തിന്റെ കൂടെ ഭാഗമായാണ് ആശാ പ്രവർത്തകരെ ആദരിച്ചതെന്ന് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ.ഷമ മുഹമ്മദ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു.ഡോ.ജോസ് ജോർജ് പ്ലാത്തോട്ടം,ബൈജു വർഗീസ്,സി. കെ.അനിത, ടി. കെ.ശരീഫ,ഷിന്റോ. പി. ജോർജ്,ഉഷ,സുരേഖ,മേരിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.