Connect with us

Kerala

30ന് മുകളിലുള്ള ഏഴു ലക്ഷം പേര്‍ക്ക് കാന്‍സര്‍ സാധ്യത; സെര്‍വിക്കല്‍ കാന്‍സര്‍ പ്രതിരോധിക്കാന്‍ വാക്സിന്‍ നല്‍കും: മുഖ്യമന്ത്രി

Published

on

Share our post

കൊച്ചി: സ്ത്രീകളില്‍ വര്‍ധിക്കുന്ന സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ വികസിത രാജ്യങ്ങളുടെ മാതൃകയില്‍ വാക്സിനേഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്ത് 30 വയസില്‍ മുകളിലുള്ള 7 ലക്ഷം പേര്‍ക്ക് കാന്‍സറിന് സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ സാധ്യത സ്തര്‍ബുദത്തിനാണ്. സെര്‍വിക്കല്‍ കാന്‍സറും വര്‍ധിക്കുന്നതായാണ് കണക്കുകള്‍ നല്‍കുന്ന സൂചന. കാന്‍സറിനെ ചെറുക്കുന്നതിന് ശക്തമായ ഇടപെടലുകളാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജീവിത ശൈലി രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കാനുള്ള വെല്ലുവിളിയാണ് സംസ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. നമ്മള്‍ തുടര്‍ന്നുവരുന്ന ആരോഗ്യപരമല്ലാത്ത ജീവിതരീതികളിലും ശീലങ്ങളിലും മാറ്റം വരുത്തണം. ആരോഗ്യപരമായ ശീലങ്ങള്‍ പിന്തുടരണം.

സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യക്തിപരമായ ശ്രദ്ധ ആവശ്യമാണ്. എന്നാല്‍ മാത്രമേ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയൂ. ജീവിത ശൈലി രോഗങ്ങള്‍ കുറച്ചു കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം. കാന്‍സറും ജീവിത ശൈലി രോഗമാണ്.

ഇത്തവണത്തെ ബജറ്റില്‍ പ്രധാനപ്പെട്ട മൂന്ന് കാന്‍സര്‍ സെന്ററുകള്‍ക്കും പ്രത്യേകമായി തുക അനുവദിച്ചു. ആര്‍.സി.സിയിലും മലബാര്‍ കാന്‍സര്‍ സെന്ററിലും ഒട്ടേറെ നൂതന സംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞു. കുട്ടികളിലെ കണ്ണിന്റെ കാന്‍സര്‍ ചികിത്സയ്ക്ക് മലബാര്‍ കാന്‍സര്‍ സെന്ററില്‍ നൂതന സംവിധാനം ഒരുക്കി.

ആര്‍.സി.സിയില്‍ സര്‍ക്കാര്‍ മേഖലയിലെ ആദ്യ ചികിത്സ ഏര്‍പ്പെടുത്തി. ഗര്‍ഭാശയ കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള സംവിധാനം, മലബാര്‍ കാന്‍സര്‍ സെന്ററിലും ആര്‍.സി.സിയിലും റോബോട്ടിക് സര്‍ജറി, ഡിജിറ്റല്‍ പത്തോളജി എന്നിവയെല്ലാം ഉടന്‍ തുടങ്ങും.

ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പുറമേ സങ്കീര്‍ണ്ണ രോഗാവസ്ഥ കൈകാര്യം ചെയ്യാന്‍ സവിശേഷ പരിപാടികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സമഗ്രമായ അര്‍ബുദ നിയന്ത്രണം ലക്ഷ്യമാക്കി തയ്യാറാക്കിയ കേരള കാന്‍സര്‍ കണ്‍ട്രോള്‍ സ്ട്രാറ്റജി പൈലറ്റ് അടിസ്ഥാനത്തില്‍ 3 ജില്ലകളില്‍ ആരംഭിച്ചതിനു പുറമെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. ഇതോടെ പ്രാരംഭ ദിശയില്‍ തന്നെ കാന്‍സര്‍ കണ്ടെത്താന്‍ കഴിയും.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആഴ്ച്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധന ക്ലിനിക്കുകള്‍ നടന്നുവരുന്നുണ്ട്. കാന്‍സര്‍ സെന്ററുകളേയും മെഡിക്കല്‍ കോളജുകളേയും ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളെയും ഉള്‍പ്പെടുത്തി കാന്‍സര്‍ ചികിത്സ ഏകോപിപ്പിക്കുന്നതിനായി കാന്‍സര്‍ ഗ്രിഡ് രൂപികരിച്ച്‌ ചികിത്സ വികേന്ദ്രീകരിക്കും.

കാന്‍സറിനെ ചെറുക്കുന്നതിനുള്ള സമഗ്രമായ ഇടപെടലുകളാണ് നടത്തുന്നത്. അവയ്ക്ക് കരുത്ത് പകരാന്‍ ജനങ്ങളുടെയാകെ സഹായവും സഹകരണവും പിന്തുണയും ഉണ്ടാകണമെന്നം മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രിയുടെ പുതിയ കാന്‍സര്‍ സ്പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


Share our post

Kerala

‘വഴിപാട് പോലെ കൈക്കൂലി’,ചെക്ക്പോസ്റ്റുകൾ നാണക്കേടെന്ന് ​ഗതാ​ഗത കമ്മീഷണർ, വെർച്വൽ ചെക്ക്പോസ്റ്റുകൾ പരിഗണനയിൽ

Published

on

Share our post

പാലക്കാട്:കൈക്കൂലിയും അഴിമതിയും മൂലം വാളയാർ ഉൾപ്പെടെയുള്ള അതിർത്തി ചെക്ക്പോസ്റ്റുകൾ ഗതാഗത വകുപ്പിന് നാണക്കേടെന്ന് ഗതാഗത കമ്മീഷണർ സി.എച്ച്.നാഗരാജു. ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥർ ചോദിക്കാതെ തന്നെ പണം നൽകുന്ന രീതിയുണ്ട്. വെർച്ച്വൽ ചെക്പോസ്റ്റുകൾ സ്ഥാപിക്കുന്നത് പരിഗണനയിലാണെന്നും ഗതാഗത കമ്മീഷണർ പാലക്കാട് പറഞ്ഞു.ചെക്ക്പോസ്റ്റ് എന്ന് പറയുമ്പോള്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഉദ്യോഗസ്ഥര്‍ തന്നെ ഇക്കാര്യം പറയുന്നതാണ്. ഇടയ്ക്കിടെ റെയ്ഡ് നടക്കുമ്പോഴും കൈക്കൂലി വാങ്ങുന്നത് തുടരുകയാണ്. അതിനാൽ തന്നെ ഗതാഗത വകുപ്പിന് ഇതൊരു നാണക്കേടാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നുണ്ട്. ഇങ്ങനെയൊരു നാണക്കേട് ഒഴിവാക്കണമെന്ന ആവശ്യം ഉദ്യോഗസ്ഥരിൽ നിന്ന് ഉയര്‍ന്നിട്ടുണ്ട്.


Share our post
Continue Reading

Kerala

പ്ലസ് ടു വാർഷിക പരീക്ഷ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം വിശദ വിവരങ്ങൾ അറിയാം

Published

on

Share our post

ഈ വർഷത്തെ ഹയർ സെക്കന്ററിരണ്ടാം വർഷ പരീക്ഷകളുടെ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു. http:// hseportal.kerala.gov.in ലെ സ്കൂൾ ലോഗിൻ വഴി ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. രണ്ടാം വർഷ പരീക്ഷാ വിഷയങ്ങളും, ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് രജിസ്റ്റർ ചെയ്ത വിഷയങ്ങളും അടക്കമുള്ള വിശദ വിവരങ്ങൾ ഹാൾ ടിക്കറ്റിൽ ഉണ്ട്. വിദ്യാർത്ഥികൾക്ക് നാളെ മുതൽ സ്കൂളുകളിൽ നിന്ന് ഹാൾ ടിക്കറ്റ് വിതരണം ചെയ്യും. ജനുവരി 22മുതലാണ് പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിക്കുന്നത്. മോഡൽ പരീക്ഷകൾ ഫെബ്രുവരി 17മുതൽ 21വരെ നടക്കും. തിയറി പരീക്ഷകൾ മാർച്ച്‌ 6മുതൽ 29വരെ നടക്കും.


Share our post
Continue Reading

Kerala

തളിപ്പറമ്പിൽ നിന്ന് അടിച്ച് മാറ്റിയ ക്രെയിൻ കോട്ടയത്ത് കണ്ടെത്തി; എരുമേലി സ്വദേശി പിടിയിൽ

Published

on

Share our post

കോട്ടയം: കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് നിന്ന് കാണാതായ ക്രെയിൻ കോട്ടയം രാമപുരത്ത് വച്ച് കണ്ടെത്തി. ഞായറാഴ്ച കാണാതായ ക്രെയിനുമായി എരുമേലി സ്വദേശി മാർട്ടിനാണ് പിടിയിലായത്. മേഘ കണ്‍സ്ട്രക്ഷൻ കമ്പനിയുടെ ക്രെയിനാണ് കാണാതായത്. വ്യക്തി വൈരാഗ്യമാണ് മോഷണത്തിന് പിന്നിലെന്നാണ് ലഭ്യമാകുന്ന സൂചന.ദേശീയപാതാ നിർമ്മാണത്തിനായി റോഡരികിൽ നിർത്തിയിട്ട ക്രെയ്ൻ ആണ് മോഷണം പോയത്. ദേശീയപാതാ നിർമ്മാണ കരാറുകാരുടെ കെ.എൽ 86 എ 9695 നമ്പർ ക്രെയിൻ ആണ് മോഷണം പോയത്. ദേശീയപാതയിൽ കുപ്പം പാലത്തിന്‍റെ നിർമാണത്തിനായി നിർത്തിയിട്ട സ്ഥലത്തു നിന്നാണ് ക്രെയിൻ കാണാതായത്.

18ന് രാത്രി കുപ്പം എം.എം.യു.പി സ്കൂൾ മതിലിനോട് ചേർന്ന് നിർത്തിയിട്ടതായിരുന്നു ക്രെയിൻ. ഞായറാഴ്ച രാവിലെ ക്രെയിൻ ഓപ്പറേറ്റർ എത്തിയപ്പോൾ ക്രെയിൻ കാണാനില്ലായിരുന്നു. തുടർന്ന് പരിസരത്ത് തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സമീപത്തെ സിസിടിവികൾ പരിശോധിച്ചപ്പോഴാണ് രണ്ട് പേർ ക്രെയിൻ ഓടിച്ചുപോകുന്ന ദൃശ്യം ലഭിച്ചത്. എഞ്ചിനീയർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുമ്പോഴാണ് ക്രെയിൻ ജില്ലകൾക്കപ്പുറത്ത് നിന്ന് പിടികൂടുന്നത്.


Share our post
Continue Reading

Trending

error: Content is protected !!