ഡ്രൈഡേയിൽ മദ്യവില്പന നടത്തിയയാൾ പേരാവൂർ എക്സൈസിന്റെ പിടിയിൽ

പേരാവൂർ : ഗാന്ധിജയന്തി ദിനത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കോഴിക്കോട് കോടഞ്ചേരി സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം 16 വരെ റിമാൻഡ് ചെയ്തു.
കേളകം പെരുന്താനം ഭാഗം കേന്ദ്രീകരിച്ച് വ്യാപകമായി അനധികൃത മദ്യവില്പന നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് തിങ്കളാഴ്ച പകൽ നടന്ന പരിശോധനയിലാണ് കോടഞ്ചേരി നെല്ലിപ്പൊയിൽ വെട്ടിക്കൽ വീട്ടിൽ മാനുവൽ തോമസ് (67) ആണ് പേരാവൂർ എക്‌സൈസിന്റെ പിടിയിലായത്.
പ്രതിയിൽ നിന്നും നാലര ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും പണവും പിടിച്ചെടുത്തു.എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്‌സൈസ് പ്രിവന്റിവ് ഓഫീസർമാരായ എൻ. പത്മരാജൻ, സജീവൻ തരിപ്പ, ഗ്രേഡ് പ്രിവന്റിവ് ഓഫീസർ സി. എം.ജയിംസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി. വിജയൻ, വി.സിനോജ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഷീജ കാവളാൻ എന്നിവർ പങ്കെടുത്തു.