കണ്ണൂരിൽ വാഹന മോഷ്ടാവ് പിടിയിൽ

Share our post

ക​ണ്ണൂ​ർ: വ​ള​പ​ട്ട​ണം പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പു​തി​യ​തെ​രു​വി​ലെ ഗാ​ർ​ഡ​ൻ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ മു​ൻ​വ​ശ​ത്ത് നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ന​ടു​വി​ൽ ഗ​വ. ആ​ശു​പ​ത്രി​ക്ക് സ​മീ​പം ആ​റ്റു​കു​ളം എ. ​മാ​ർ​വാ​ൻ (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സെ​പ്റ്റം​ബ​ർ 11നാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

രാ​ത്രി ഒ​മ്പ​തി​ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി പു​തി​യ​തെ​രു​വി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന് മു​ൻ വ​ശം നി​ർ​ത്തി​യ ശേ​ഷം സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ഒ​രു മ​ണി​ക്കൂ​റി​നു​ശേ​ഷം വാ​ഹ​ന​യു​ട​മ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴേ​ക്കും സ്കൂ​ട്ട​ർ മോ​ഷ​ണം പോ​യി​രു​ന്നു. തു​ട​ർ​ന്ന് വ​ള​പ​ട്ട​ണം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

സി.​സി.​ടി.​വി​യും മ​റ്റും കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് ന​ട​ത്തി​യ ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. വ​ള​പ​ട്ട​ണം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ നി​തി​ൻ, എ.​എ​സ്.​ഐ അ​നി​ഴ​ൻ, സി.​പി.​ഒ കി​ര​ൺ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!