ഇവിടെയുണ്ട് യഥാർഥ കണ്ണൂർ സ്ക്വാഡ്

Share our post

കണ്ണൂർ : മമ്മൂട്ടി നായകനായി തിയറ്റ റുകളിൽ ‘കണ്ണൂർ സ്ക്വാഡ്’ നിറഞ്ഞോടു മ്പോൾ യഥാർഥ കണ്ണൂർ സ്ക്വാഡിന് അഭിമാന നിമിഷം.ഒപ്പം സേനക്കാകെ ബിഗ് സല്യൂട്ട്. കുറ്റാന്വേഷണത്തിന് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച സ്ക്വാഡിലെ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് വൈദഗ്ധ്യത്തോടെ തെളിയിച്ച കേസാണ് കണ്ണൂർ സ്ക്വാഡിന്റെ ഇതിവൃത്തം.

റിട്ട. എസ്.ഐ ബേബി ജോർജ്, എസ്.ഐ മാരായ റാഫി അഹമ്മദ് (ജില്ല നാർക്കോട്ടിക് സെൽ), എ. ജയരാജൻ, രാജശേഖരൻ, സുനി ൽകുമാർ, മനോജ് (നാലുപേരും ആന്റി നക് സൽ സ്ക്വാഡ്), റജി സ്കറിയ (ഇരിട്ടി സ്റ്റേഷ ൻ), വിനോദ് (പാനൂർ സ്റ്റേഷൻ), വിരമിച്ച ജോ സ് എന്നിവരാണ് ആ ഒമ്പതുപേർ. 2013ൽ റ മദാൻ 26ന് രാത്രിയിൽ തൃക്കരിപ്പൂരിലെ പ്ര വാസി വ്യവസായി സലാം ഹാജി അതിക്രൂരമായി കൊല്ലപ്പെട്ട കേസ് തെളിയിച്ചതിനെ കേന്ദ്രീകരിച്ചാണ് സിനിമ. നോമ്പ് അവസാനം നാട്ടിൽ എത്തിയതായിരുന്നു സലാം ഹാജി.

ഭാര്യയും മക്കളും ചെറിയ കുട്ടികളും ഉൾപ്പെ ടെയുള്ള വീട്ടുകാരുടെ വായിൽ തുണി തിരുകി പ്ലാസ്റ്റർ ഒട്ടിച്ച് ഒരുസംഘം ആക്രമികൾ അവരെ മുറിയിലിട്ട് പൂട്ടുന്നു. സലാം ഹാജിയു ടെ കഴുത്തിൽ കയറിട്ട് കത്തി കാണിച്ച് ഭീഷ ണിപ്പെടുത്തി സ്വർണത്തിനും പണത്തിനും ആവശ്യപ്പെടുന്നു.

ഏറെ പരിശ്രമിച്ചിട്ടും പണം ലഭിക്കില്ലെന്നായ തോടെ സലാം ഹാജിയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി ആക്രമികൾ വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ മുഴുവൻ കൈക്കലാക്കി രക്ഷപ്പെട്ടു. സംസ്ഥാനത്തെ നടുക്കിയ ഈ കേസിന്റെ അന്വേഷണത്തിനാണ് കണ്ണൂർ ജില്ല പൊലീസ് മേധാവി സ്ക്വാഡിനെ നിയോഗിച്ചത്.

വീട്ടിലെ നിരീക്ഷണ കാമറയും മറ്റും ആക്രമികൾ തകർത്തിരുന്നു. എന്നാൽ, ഒമ്പതംഗ സ് ക്വാഡ് നടത്തിയ ശാസ്ത്രീയമായ അന്വേഷ ണത്തിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു. സലാം ഹാജിയുടെ അകന്ന ബന്ധുക്കളായ രണ്ടു പേര് ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്. സലാം ഹാജിയുടെ കൈവശം വൻതോതിൽ പണം ഉണ്ടെന്നായിരുന്നു ഇവരുടെ കണക്കു കൂട്ടൽ.

അത് തട്ടിയെടുക്കാൻ തൃശൂരിലെ ഒരു സംഘത്തിന് ക്വട്ടേഷൻ നൽകുകയായിരുന്നു. നിശ്ചിത തുകക്ക് പുറമെ തട്ടിയെടുക്കുന്ന പണം ഉപയോഗിച്ച് ദക്ഷിണാഫ്രിക്കയിൽ ബിസിനസ് തുടങ്ങാമെന്നും അതിൽ ക്വട്ടേഷൻ സംഘാംഗങ്ങൾക്ക് ഓഹരി നൽകാമെന്നും കരാർ ഉണ്ടാക്കിയിരുന്നു. മുംബൈ, പുണെ എന്നിവിടങ്ങളിൽ ഇവർക്കായി തിരച്ചിൽ നടത്തി.

ഒടുവിൽ അലഹബാദിൽനിന്നാണ് പ്രതികളെ ബേബി ജോർജും റാഫി അഹമ്മദും ജയരാജനും റെജി സ്കറിയയും വിനോദും ജോസും ചേർന്ന് പിടികൂടിയത്. കേസിലെ എട്ട് പ്രതികളെയും സംഭവം നടന്ന് 21 ദിവസത്തിനകം കണ്ണൂർ സ്ക്വാഡ് പിടികൂടിയിരുന്നു. പ്രതികളെ കാസർകോട് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.

ഈ സംഭവമാണ് സിനിമക്ക് ആവശ്യമായ ചില മാറ്റങ്ങളോടെ ‘കണ്ണൂർ സ്ക്വാഡാ’യി മാറി യത്. സ്ക്വാഡിലെ യഥാർഥ പൊലീസുകാരിൽ ചിലരുടെ പേരുകൾ തന്നെ കഥാപാത്രങ്ങൾക്കും നൽകിയിട്ടുണ്ട്. സിനിമയുടെ അവസാനം ഒമ്പത് പൊലീസുകാരുടെയും ഫോട്ടോ അവരുടെ പേരുസഹിതം നൽകി, കണ്ണൂർ സ്ക്വാഡിന് ഞങ്ങളുടെ ആദരമെന്ന് എഴുതിക്കാണിച്ചിട്ടുമുണ്ട്.

സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സംവിധായകനും തിരക്കഥാകൃത്തും പല തവണ പൊലീസ് സ്ക്വാഡംഗങ്ങളെ നേരിൽക്കണ്ട് സംസാരിച്ചിരുന്നു. എസ്.പിയുടെ സ്ക്വാഡ് അതേപടി നിലവിൽ ഇല്ലെങ്കിലും ആയിരക്കണക്കിന് പ്രമാദമായ കേസ് തെളിയിച്ച സേനാംഗങ്ങൾക്കും പൊലീസ് സേനക്കും ബിഗ് സല്യൂട്ട് നൽകുന്നതാണീ സിനിമ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!