സര്‍ക്കാര്‍ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളില്‍ അപ്രന്റിസ്; ആയിരത്തിലധികം ഒഴിവുകള്‍

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളില്‍ അപ്രന്റിസ് ട്രെയിനിങ്ങിന് അവസരം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പര്‍വൈസറി ഡെവലപ്മെന്റ് സെന്ററും കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോര്‍ഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗും ചേര്‍ന്നാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.
ഒഴിവ്: 1000+ യോഗ്യത: ബി.ടെക്/ ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ. കോഴ്സ് പാസായി അഞ്ച് വര്‍ഷം കഴിയാത്തവരും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവരുമാകണം.
സ്റ്റെപ്പന്‍ഡ്: ബി.ടെക്കിന് കുറഞ്ഞത് 9000 രൂപ, ഡിപ്ലോമയ്ക്ക് കുറഞ്ഞത് 8000 രൂപ.
അപേക്ഷ: www.sdcentre.org എന്ന വെബസൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം.
അപേക്ഷാഫീസ്: ബി.ടെക്ക്: 80 രൂപ (എസ്.സി/എസ്.ടി-45 രൂപ), ഡിപ്ലോമ: 65 രൂപ, (എസ്.സി/എസ്.ടി: 35 രൂപ). അപേക്ഷാഫോമില്‍ സൂചിപ്പിച്ചിരിക്കുന്ന ഹെഡ് ഓഫ് അക്കൗണ്ടിലേക്ക് അടുത്തുള്ള ട്രഷറിയില്‍ നിന്നോ ഇ ട്രഷറി വെബ്സൈറ്റ് മുഖേനയോ ചലാന്‍ അടയ്ക്കാം.
അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്, കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകളും ചലാന്‍ അടച്ചതിന്റെ രസീതും സഹിതം തപാല്‍ മുഖേനയോ നേരിട്ടോ അയയ്ക്കണം.വിലാസം: അസി.ഡയറക്ടര്‍, സൂപ്പര്‍വൈസറി ഡെവലപ്പ്മെന്റ് സെന്റര്‍, കളമശ്ശേരി-683104, sdckalamassery@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് സ്കാന്‍ ചെയ്തും അയയ്ക്കാം. അവസാന തീയതി: ഒക്ടോബര്‍ 4
എസ്.ഡി. സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഇ-മെയില്‍ വഴി ലഭിച്ച രജിസ്ട്രേഷന് കാര്‍ഡും ബന്ധപ്പെട്ട രേഖകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.
അഭിമുഖം സ്ഥലം: കളമശ്ശേരി ഗവ.പോളിടെക്നിക്ക് കോളേജ്, തീയതി: ഒക്ടോബര്‍ 7 (9AM)
ട്രെയിനിങ്ങിന് ശേഷം കേന്ദ്ര ഗവണ്മെന്റ് നല്കുന്ന പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് അഖിലേന്ത്യ തലത്തില്‍ തൊഴില്‍ പരിചയമായി പരിഗണിച്ചിട്ടുണ്ട്. അപേക്ഷാഫോമിനും പങ്കെടുക്കുന്ന കമ്പനികളുടെ വിശദാംശങ്ങള്‍ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കുക. വെബ്സൈറ്റ്: www.sdcentre.org, ഫോണ്‍: 0484 2556530.