കണ്ണവം വനമേഖലയില്‍ വ്യാജ വാറ്റു കേന്ദ്രം എക്‌സൈസ് തകര്‍ത്തു

കണ്ണവം: കണ്ണവം വനമേഖലയില്‍ വന്‍വ്യാജവാറ്റുകേന്ദ്രം എക്‌സൈസ് റെയ്ഡില്‍ പിടികൂടി.കൂത്തുപറമ്പ് എക്‌സൈസ് റെയ്ഞ്ച് സംഘം കണ്ണവം വെങ്ങളം അറക്കല്‍ ഭാഗത്ത് പഴയ കരിങ്കല്‍ ക്വാറിക്ക് സമീപം നീര്‍ച്ചാലില്‍ നടത്തിയ പരിശോധനയില്‍ വന്‍ വാറ്റു കേന്ദ്രം കണ്ടെത്തി.
ബാരലുകളില്‍ സൂക്ഷിച്ച നിലയില്‍ 200 ലിറ്റര്‍ വാഷും , ചാരായം വാറ്റാനുള്ള പാത്രങ്ങളും അനുബന്ധ സാധനങ്ങളും പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ പി.സി ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ വ്യാപക റെയ്ഡിലാണ് വാറ്റു കേന്ദ്രം കണ്ടെത്തിയത്.
വ്യാജമദ്യ നിര്‍മ്മാണം നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശങ്ങളില്‍ പരിശോധന നടത്തിയത്.
പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കി. പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് അനീഷ് കുമാര്‍ പി. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ , ഷാജി അളോക്കന്‍ , ജലീഷ് .പി , എക്‌സൈസ് ഡ്രൈവര്‍ എം. സുരാജ് എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു,