കണ്ണൂർ- കോഴിക്കോട് സ്വകാര്യ ബസ് അമിത വേഗത്തിലെത്തി പിക്കപ്പിൽ ഉരസി, ചോദ്യം ചെയ്തതോടെ നടുറോഡിൽ കൂട്ടയടി

കണ്ണൂർ:സ്വകാര്യ ബസിന്‍റെ അമിത വേഗം ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ബസ് ജീവനക്കാരും പിക്കപ്പ് വാഹനത്തിലെ യാത്രക്കാരും തമ്മില്‍ സംഘര്‍ഷം.
കോഴിക്കോട് വടകര അടക്കാത്തെരുവിലാണ് സംഭവം. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ പിക് അപ് വാഹനത്തില്‍ ഉരസിയിരുന്നു.
ഇത് പിക്കപ്പ് വാഹനത്തിലെ ഡ്രൈവര്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ബസ് ജീവനക്കാരും പിക്കപ്പ് വാഹനത്തിലെ യാത്രക്കാരും തമ്മില്‍ നടുറോഡില്‍ ഏറ്റു മുട്ടി.
സംഘര്‍ഷത്തെത്തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാരുള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.