നോര്‍ക്ക അറ്റസ്റ്റേഷന്‍: ചൊവ്വാഴ്ച മുതല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് മാത്രം

Share our post

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററുകളില്‍ ഒക്ടോബര്‍ മൂന്ന് മുതല്‍(ചൊവ്വാഴ്ച) ഡിജിറ്റല്‍ പേയ്‌മെന്റ് വഴി മാത്രമേ ഫീസടയ്ക്കാന്‍ സാധിക്കുകയുള്ളൂ.ഇനിമുതല്‍ നേരിട്ട് പണം സ്വീകരിക്കുന്നതല്ലെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു.

ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേനയോ യു.പി.ഐ അധിഷ്ഠിത പേയ്‌മെന്റ് ആപ്പുകള്‍ വഴിയോ ഫീസടയ്ക്കാവുന്നതാണെന്ന് സിഇഒ കെ ഹരികൃഷ്ണന്‍ സമ്പൂതിരി അറിയിച്ചു. ഒക്ടോബര്‍ 3 മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യുന്നതിനായി റീജിയണല്‍ ഓഫീസുകളില്‍ എത്തുന്ന പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും നോര്‍ക്ക റൂട്ട്‌സ് അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റായ www.norkaroots.org സന്ദര്‍ശിക്കാവുന്നതാണ്. സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!