ട്രയിനുകളുടെസമയത്തിൽ മാറ്റം; പുതിയ സമയക്രമം ഇങ്ങനെ

Share our post

തിരുവനന്തപുരം:സംസ്ഥാനത്ത്ട്രെയിനുകളുടെ സമയത്തിൽ മാറ്റം. എറണാകുളം–തിരുവനന്തപുരം വഞ്ചിനാട്, ചെന്നൈ– മംഗലൂരു വെസ്റ്റ്കോസ്റ്റ്ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. എക്സ്പ്രസ്, മെമു, മെയിൽ സർവീസുകൾ അടക്കം34ട്രെയിനുകളുടെ വേഗത വർധിപ്പിച്ചു. എട്ടു ട്രെയിനുകളുടെ സർവീസ് നീട്ടിയിട്ടുണ്ട്.

കന്യാകുമാരി–ബംഗലൂരു ഐലൻഡ്എക്സ്പ്രസിന്റെസമയംകൊല്ലത്തിനും വടക്കാഞ്ചേരിക്കും ഇടയിൽ മാറും. പൂനെ–കന്യാകുമാരി ജയന്തി ജനത, എറണാകുളം–തിരുവനന്തപുരം വഞ്ചിനാട്, മധുര–തിരുവനന്തപുരം അമൃത എക്സ്പ്രസ് തുടങ്ങിയവ എത്തിച്ചേരുന്ന സമയത്തിലും മാറ്റമുണ്ട്.

പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ട്രെയിനുകളുടെ പുതുക്കിയ സമയക്രമം നാഷനൽ ട്രെയിൻ എൻക്വയറി സിസ്റ്റം (NTES) മൊബൈൽ ആപ്പിലുംവെബ്സൈറ്റിലുംഇന്നുമുതൽലഭ്യമാകും.

പുതിയ സമയക്രമം ഇങ്ങനെ.

*എറണാകുളം -തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് രാവിലെ 05.05ന് പുറപ്പെടും

*കൊല്ലം- ചെന്നൈ എഗ്മൂർ ട്രെയിൻ ഉച്ചയ്ക്ക് 02.50ന് പുറപ്പെടും

*എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് 10.25ന് പുറപ്പെടും

*ഷൊർണ്ണൂർ- കണ്ണൂർ മെമു വൈകിട്ട് 05.00ന് പുറപ്പെടും

*ഷൊർണൂർ- എറണാകുളം മെമു പുലർച്ചെ 4.30ന് പുറപ്പെടും

*എറണാകുളം- ആലപ്പുഴ മെമു 07.50ന് പുറപ്പെടും

*എറണാകുളം- കായംകുളം മെമു വൈകിട്ട് 06.05ന് പുറപ്പെടും

*കൊല്ലം- എറണാകുളം മെമു രാത്രി 09.05ന് പുറപ്പെടും

*കൊല്ലം- കോട്ടയം മെമു ഉച്ച കഴിഞ്ഞ് 2.40ന് പുറപ്പെടും

*കായംകുളം- എറണാകുളം മെമു ഉച്ചതിരിഞ്ഞ് 3.20ന് പുറപ്പെടും.

എത്തിച്ചേരുന്ന സമയത്തിലും മാറ്റം

ട്രെയിനുകൾഎത്തിച്ചേരുന്ന സമയത്തിലും മാറ്റമുണ്ട്. എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് 10.00മണിക്ക് എത്തിച്ചേരും. മംഗലൂരു- തിരുവനന്തപുരം ട്രെയിൻ രാവിലെ 09 നും, ഗുരുവായൂർ- തിരുവനന്തപുരം ഇന്‍റർസിറ്റി 09.45 നും എത്തിച്ചേരും. മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് 04.45 നും, തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി രാത്രി 12.50 നും എത്തിച്ചേരും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!