രണ്ടുനാൾ സമ്പൂർണ ഡ്രൈ ഡേ

സംസ്ഥാനത്ത് വീണ്ടും രണ്ട് ദിവസം അടുപ്പിച്ച് ഡ്രൈ ഡേ. നാളെ ഒന്നാം തിയതി ആയതിനാലും മറ്റന്നാൾ ഗാന്ധി ജയന്തി ദിനം ആയതിനാലും സംസ്ഥാനത്ത് ഈ രണ്ട് ദിവസങ്ങളിലും ബാറുകളും ബെവ്കോ ഔട്ട് ലെറ്റുകളും പ്രവർത്തിക്കില്ല.
കഴിഞ്ഞ മാസവും സംസ്ഥാനത്ത് അടുപ്പിച്ച് രണ്ട് ദിവസം ഡ്രൈ ഡേ ഉണ്ടായിരുന്നു. നാലാം ഓണദിനമായ ഓഗസ്റ്റ് 31ന് ചതയം ശ്രീനാരായണ ഗുരു ജയന്തി ആയതിനാലും, ഒന്നാം തിയതി ആയതിനാലും ആയിരുന്നു കഴിഞ്ഞ മാസവും അടുപ്പിച്ച് രണ്ട് ദിവസം ഡ്രൈ ഡേ വന്നത്.