ഇ- സ്‌റ്റാംപിങ് നിർബന്ധമാക്കൽ ആറ് മാസം കൂടി നീട്ടി

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപ്പത്രങ്ങൾക്ക് ഇ-സ്റ്റാംപിങ് നിർബന്ധമാക്കുന്നത് സർക്കാർ 6 മാസത്തേക്കു കൂടി നീട്ടി. ട്രഷറികളിലും സ്റ്റാംപ് വെണ്ടർമാരുടെ കൈവശവുമുള്ള മുദ്രപ്പ ത്രം വിൽക്കുന്നത് ഇന്നു വരെ തുടരാനായിരുന്നു അനുമതി.

നാളെ മുതൽ സംസ്ഥാനത്ത് മുദ്രപ്പത്രത്തിനു പകരം പൂർണമായി ഇ-സ്റ്റാംപിങ് നടപ്പാകേണ്ടതായിരുന്നു. എന്നാൽ, പൂർണമായി ഇ സ്റ്റാംപിങ്ങിലേക്കു മാറുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സമാന്തരമായി മുദ്രപ്പത്ര വിൽപന മാർച്ച് 31 വരെ തുടരാൻ അനുമതി നൽകിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!