റബ്ബർ മാർക്കറ്റിംങ് ഫെഡറേഷൻ മാനേജർ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു
ഇരിട്ടി:റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ മാനേജർ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. എറണാകുളം റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ മാർക്കറ്റിംങ് വിഭാഗം ഡെപ്യൂട്ടി മാനേജർ ഇരിട്ടി തന്തോട് ചാവറ നഗറിലെ പരുവനാനിക്കൽ പി.പി. ജോർജ് (57) ആണ് എറണാകുളത്ത് താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
ഇന്നലെയായിരുന്നു സംഭവം.കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്നും താഴേക്കു വീണ് തലയ്ക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ ജോർജിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിയില്ല. ഇരിട്ടിതന്തോട് പ്രവർത്തിച്ചിരുന്നറബ്ബർ മാർക്കറ്റിംങ് ഫെഡറേഷൻ ഡിപ്പോ മാനേജരായി ദീർഘകാലം പ്രവർത്തിച്ചു വന്നിരുന്ന ജോർജ്ജ് സ്ഥാപനത്തിൻ്റെ എറണാകുളം മാർക്കറ്റിംങ് വിഭാഗം ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: ജീന ജോർജ്ജ്, പ്രധാനാധ്യാപിക, കല്ലു വയൽ,സെന്റ് ആന്റണീസ് എൽ പി. സ്കൂൾ ). മക്കൾ: റോൺ ജോർജ് (വിദ്യാർത്ഥി, ജർമ്മനി) ഡോൺ ജോർജ് (സി.എ.വിദ്യാർത്ഥി ). സഹോദരങ്ങൾ:അപ്പച്ചൻ (മാലോം ), ബേബി ( മാലോം ), ജോസ് (മാലോം), ആന്റോ (തളിപ്പറമ്പ്)സണ്ണി (പാലാ), ജോയൽ ( പരപ്പ ), സിസ്റ്റർ പുഷ്പ (ജാർഘണ്ഡ്), ചിന്നമ്മ കപ്പലുമാക്കൽ (കുറവിലങ്ങാട്). പരേതയായ മേരി ജോൺ (ചേർപ്പുങ്കൽ ), സംസ്കാരം പിന്നീട്.