കെ.ജി.ടി.ഇ ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു 

Share our post

സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരുവര്‍ഷത്തെ പി.എസ്.സി അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സിന് കോഴിക്കോട് ഉപകേന്ദ്രത്തില്‍ അപേക്ഷ ക്ഷണിച്ചു. കെ.ജി.ടി.ഇ കോഴ്സുകളായ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, പ്രസ്സ് വര്‍ക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിങ് എന്നീ കോഴ്സുകളില്‍ കോഴിക്കോട് ഉപകേന്ദ്രത്തില്‍ സീറ്റുകള്‍ ഒഴിവ്. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ മറ്റ് അര്‍ഹരായ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ എന്നിവർക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് സി-ആപ്റ്റ് ട്രെയിനിങ് ഡിവിഷനില്‍ ഹാജരാകണം. ഫോണ്‍: 0495 2723666, 0495 2356591, 9778751339.
ഇ മെയില്‍: kozhikode@captkerala.com.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!