രണ്ടാം വന്ദേഭാരത് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്

ആദ്യ വന്ദേ ഭാരത് പോലെ രണ്ടാം വന്ദേ ഭാരതും സൂപ്പര്‍ ഹിറ്റ്. ഒന്നുകൂടി വിശദമായി പറഞ്ഞാല്‍ രണ്ടാം വന്ദേ ഭാരത് സൂപ്പര്‍ ഹിറ്റല്ല, ബമ്പര്‍ ഹിറ്റാണെന്ന് ചുരുക്കി പറയാം. ഒക്ടോബര്‍ രണ്ടാം തിയതി വരെയുള്ള ടിക്കറ്റ് ബുക്കിംഗ് നോക്കിയാല്‍ ആദ്യ വന്ദേ ഭാരതിനെയും മറികടന്ന് രണ്ടാം വന്ദേ ഭാരത് കുതിക്കുകയാണെന്ന് കാണാം. അടുത്ത അഞ്ച് ദിവസത്തേക്ക് വന്ദേ ഭാരതിന് ഒരു ക്ലാസിലും ടിക്കറ്റ് നോക്കേണ്ടെന്ന് സാരം.
തിരുവനന്തപുരം-കാസർഗോഡ് ഒന്നാം വന്ദേ ഭാരതിന് ഒക്ടോബര്‍ ഒന്ന് വരെ ടിക്കറ്റില്ലെങ്കില്‍, കാസര്‍ഗോഡ്-തിരുവനന്തപുരം രണ്ടാം വന്ദേ ഭാരതിന് ഒക്ടോബര്‍ രണ്ടാം തീയതി വരെയാണ് ടിക്കറ്റില്ലാത്തത്. ഏറ്റവും പ്രധാനമായി രണ്ട് കാരണങ്ങളാണ് രണ്ടാം വന്ദേ ഭാരതിനെ കൂടുതല്‍ ജനപ്രിയമാക്കുന്നത്. ആലപ്പുഴ റൂട്ടും, മെച്ചപ്പെട്ട സമയക്രമവും രണ്ടാം വന്ദേ ഭാരതിന് കൂടുതല്‍ അനുകൂല ഘടകങ്ങളാകുന്നു എന്നാണ് വ്യക്തമാകുന്നത്.
കൗതുകത്തിന് വേണ്ടിയാണെങ്കില്‍ പോലും കേരളത്തിന് കിട്ടിയ രണ്ടാം വന്ദേഭാരതില്‍ യാത്ര ചെയ്യണമെങ്കില്‍ അല്പം കാത്തിരിക്കണം. ആദ്യ വന്ദേഭാരതിന് കിട്ടിയ അതേ സ്വീകരണമാണ് രണ്ടാം വന്ദേഭാരതിനും കിട്ടിയത്. സര്‍വീസ് യാത്ര തുടങ്ങിയ ഒക്ടോബർ 2 വരെയുള്ള ടിക്കറ്റ് മുഴുവൻ തീര്‍ന്നു. തിരുവനന്തപുരം-കാസർഗോഡ് വന്ദേ ഭാരതിന് ഒക്ടോബര്‍ ഒന്ന് വരെയാണ് ടിക്കറ്റില്ലാത്തത്. കാസര്‍ഗോഡ്-തിരുവനന്തപുരം വന്ദേ ഭാരതിനാകട്ടെ രണ്ടാം തീയതി വരെയുള്ള ടിക്കറ്റ് ഫുള്‍ ബുക്കിംഗാണ്. എ.സി കോച്ചിനേക്കാള്‍ പെട്ടെന്ന് ബുക്കിംഗ് പൂര്‍ത്തിയായത് എക്സിക്യൂട്ടീവ് കോച്ചിലാണ്.