രഞ്ജിത്തിന് സഹായങ്ങളുമായി സഹപാഠികളും നാട്ടുകാരും
പേരാവൂർ: ദുബായിൽ നടക്കുന്ന ഇൻ്റർനാഷണൽ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ പേരാവൂർ സ്വദേശി രഞ്ജിത്ത് മാക്കുറ്റി പങ്കെടുക്കും. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാവശ്യമായ മുഴുവൻ ചിലവുകളും വഹിക്കാൻ സുമനുസകൾ തയ്യാറായതോടെയാണിത്. കോളയാട് സെയിൻറ് കൊർണേലിയൂസ് എച്ച്.എസ്.എസിൽ രഞ്ജിത്തിനൊപ്പം സഹപാഠികളായവരും നാട്ടുകാരുമാണ് മുഴുവൻ ചിലവും വഹിക്കാൻ തയ്യാറായത്.
നിരവധി തവണ ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ അവസരം ലഭിച്ചെങ്കിലും സാമ്പത്തിക പ്രയാസം കാരണം പങ്കെടുത്തിരുന്നില്ല. ഇത്തവണ രഞ്ജിത്തിൻ്റെ ആഗ്രഹം അറിഞ്ഞ സഹപാഠികളും നാട്ടുകാരും കൈകോർത്തതോടെ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടാനുള്ള തീവ്ര പരിശീലനത്തിലാണ് രഞ്ജിത്ത്.
