പേരാവൂർ മേഖലയിലെ വിവിധ മഹല്ലുകളിൽ നബിദിനാഘോഷം
പേരാവൂർ: മുനീറുൽ ഇസ്ലാം സഭ കമ്മിറ്റി നബിദിന റാലിയും അന്നദാനവും നടത്തി. ഖത്തീബ് മൂസ മൗലവി, യു.വി.റഹീം, കെ.പി. അബ്ദുൾ റഷീദ്, പൂക്കോത്ത് അബൂബക്കർ, എ.കെ. ഇബ്രാഹിം, ബി.കെ. സക്കരിയ്യ, പൊയിൽ ഉമ്മർഹാജി, വി.കെ. സാദിഖ്, പുതിയാണ്ടി അബ്ദുള്ള, അരിപ്പയിൽ മജീദ് എന്നിവർ നേതൃത്വം നൽകി.
മണത്തണ: കൊട്ടംചുരം ദാറുസ്സലം മദ്രസക്കമ്മിറ്റി നബിദിനറാലിയും സമൂഹ പ്രാർത്ഥനയും നടത്തി. ഖത്തീബ് അസ്‌ലം ഫൈസി, സൈതലവി ഉസ്താദ് കൊട്ടംചുരം, വി. കുഞ്ഞമ്മദ്, കെ.വി. സിദ്ദിഖ്, അബ്ദുൾ സത്താർ, വി. മുജീബ്, എൻ.കെ. മുഹമ്മദ്, സുനീർ കാഞ്ഞിരപ്പുഴ എന്നിവർ നേതൃത്വം നൽകി.

മുരിങ്ങോടി: ജുമാ മസ്ജിദിന്റെയും നൂറുൽ ഹുദാ മദ്രസയുടെയും നേതൃത്വത്തിൽ നബിദിനറാലി നടത്തി. ഖത്തീബ് മുസമ്മിൽ ഇർഫാനി, മുസ്തഫ അഷറഫി, പി.പി. ഷമാസ്, സി. അബ്ദുൾ അസീസ്, കെ.ടി. മുഹമ്മദ് മുസ്തഫ, പി.കെ. മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

പേരാവൂർ : ചെവിടിക്കുന്ന് അൽ- ഹിലാൽ മദ്രസയുടെ നേതൃത്വത്തിൽ നബിദിനറാലി നടത്തി. ഖത്തീബ് അബ്ദുൾ അസീസ് ഫൈസി, അരിപ്പയിൽ മുഹമ്മദ് ഹാജി,നവാസ് വലിയേടത്ത്,കാട്ടുമാടം മുസ്തഫ, കെ. അബു, കെ. മുഹമ്മദ്, സി.പി. അബ്ദുൾ കാദർ എന്നിവർ നേതൃത്വം നൽകി.

