Connect with us

Kannur

ടാസ്ക് കണ്ട് മയങ്ങരുത് : അക്കൗണ്ട് വട്ടപ്പൂജ്യമാകും

Published

on

Share our post

കണ്ണൂർ: ജില്ലയിൽ സോഷ്യൽ മീഡിയ വഴി ഓൺലൈൻ പാർട്ട് ടൈം ജോലി വാഗ്ദാനത്തിൽ കുടുങ്ങി വഞ്ചിതരാകുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ ആകർഷകമായ ടാസ്കുകൾ നൽകി വിശ്വാസം പിടിച്ചുപറ്റിയ ശേഷം വലിയ പ്രതിഫലം കിട്ടുന്ന സാഹചര്യം കാട്ടി അടപ്പിക്കുന്ന തുക അടിച്ചെടുത്ത് മുങ്ങുന്നതാണ് തട്ടിപ്പു സംഘങ്ങളുടെ രീതി.

ഇത്തരത്തിൽ വഞ്ചിക്കപ്പെട്ട യുവതി പയ്യാമ്പലത്ത് കടലിൽ ചാടി ജീവനൊടുക്കിയ സംഭവമടക്കമുണ്ടായിട്ടും ഇത്തരക്കാരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ സാധിച്ചിട്ടില്ല.സമാനമായ രീതിയിൽ ചക്കരക്കല്ല്, തലശേരി സ്റ്റേഷനുകളിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.ജോലി വാഗ്ദാനവുമായാണ് സംഘങ്ങൾ സോഷ്യൽമീഡിയ വഴി ആളുകളെ പ്രലോഭിപ്പിക്കുന്നത്.

തുടക്കത്തിൽ ചെറിയ ടാസ്‌കുകൾ നൽകി മികച്ച പ്രതിഫലം നൽകിയാണ് വിശ്വാസം നേടുന്നത്. ക്രമേണ ടാക്സിൽ പങ്കെടുക്കുന്നതിന് കൂടുതൽ പണം ആവശ്യപ്പെടും.ഇങ്ങനെ പണം അടച്ചവരോട് പിന്നീട് പ്രതികരിക്കാതിരിക്കുന്നതാണ് സംഘങ്ങളുടെ പൊതുരീതി. പലർക്കും ഇതുവഴി ലക്ഷങ്ങൾ നഷ്ടമാകുന്നുണ്ട്.

അവഗണിക്കണം ഈ മെസേജുകളെ

* കമ്പനി, അതിന്റെ പ്രശസ്തി, ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ എന്നിവ അന്വേഷിക്കണം

* ഔദ്യോഗിക വെബ്‌സൈറ്റ് ആണോയെന്ന് പരിശോധിക്കണം

*ജോലി വാഗ്ദാനം കമ്പനിയെ നേരിട്ട് ബന്ധപ്പെട്ട് ഉറപ്പ് വരുത്തണം

*അസാധാരണമായ ഉയർന്ന ശമ്പളത്തിലും ആനുകൂല്യത്തിലും ജാഗ്രത പുലർത്തണം

*ആധാർ നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശം,​ പാസ്‌പോർട്ട് പകർപ്പുകൾ എന്നിവ നൽകരുത്.

* അപേക്ഷ സമർപ്പിക്കാത്ത ജോലി വാഗ്ദാനങ്ങൾ വിശ്വസിക്കാതിരിക്കുക.

പൊലീസ് വിളിപ്പുറത്തുണ്ട്ഇത്തരം ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെകിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് പരാതി നൽകണംഫോൺ 1930മോഹന സുന്ദര ‘ടാസ്ക് “യൂട്യൂബ് ലിങ്ക് നൽകി ചാനലിന് ലൈക്ക് അടിക്കുന്ന ദൗത്യം പോലുള്ള നിസാരമായ നിർദ്ദേശമാണ് ആദ്യഘട്ടത്തിൽ വച്ചുനീട്ടുന്നത്.ലൈക്ക് നൽകി സ്‌ക്രീൻ ഷോട്ടെടുത്ത് അയച്ചാൽ ഒരു ചാനലിന് 50 രൂപ വച്ച് നൽകും.ടാസ്ക് തുടങ്ങുന്നത് അടുത്ത ഘട്ടമായിരിക്കും.

പങ്കെടുക്കണമെങ്കിൽ 500 രൂപ മുൻകൂറായി അടക്കണം.അപ്പോൾ കുറച്ച് യൂട്യൂബ് ചാനലുകളുടെ ലിങ്കുകൾ കൂടി അയക്കും.അഞ്ചോ ആറോ ചാനലുകൾക്ക് ലൈക്ക് കൊടുക്കുന്നതോടെ ബാങ്ക് അക്കൗണ്ടിലേക്ക് ഏകദേശം 800 രൂപ ക്രെഡിറ്റാകും. പിന്നീട് ആയിരം രൂപ നൽകിയാൽ കൂടുതൽ യൂട്യൂബ് ചാനലുകൾ അയച്ച് തരാമെന്ന് പറയും.

അങ്ങനെ അടക്കുന്ന ആയിരത്തിന് ഏകദേശം 1,700 രുപ തിരിച്ച് കിട്ടും.ഇത്തരത്തിൽ ആളുകളുടെ വിശ്വാസ്യത നേടിയ ശേഷം പിന്നീട് പ്രീമിയം കാറ്റഗറിയിൽ ഉൾപ്പെടിത്തിക്കൊണ്ട് ടെലിഗ്രാം അക്കൗണ്ടിലേക്ക് ലിങ്ക് നൽകി അതിൽ ജോലി ചെയ്യാൻ ആവശ്യപ്പെടും.

ഒരു ഗ്രൂപ്പുണ്ടാക്കി ഇരയെ ആ ഗ്രൂപ്പിൽ ചേർക്കും.പിന്നീട് 10,000 രൂപയുടെ ടാസ്‌ക് നൽകി നിക്ഷേപം ക്രിപ്‌റ്റോ കറൻസിയാക്കാൻ ആവശ്യപ്പെടും.നല്ലൊരു തുക വാഗ്ദാനം ചെയ്യുന്നതോടെ പലരും തട്ടിപ്പുകാരുടെ വലയിൽ വീഴും. അൻപതിനായിരവും ഒരു ലക്ഷവുമൊക്കെയാകുമ്പോൾ തട്ടിപ്പുസംഘങ്ങൾ തനിരൂപം പുറത്തെടുക്കും.

അക്കൗണ്ടിലേക്ക് വലിയൊരു തുക ക്രെഡിറ്റ് ചെയ്തതിന്റെ വ്യാജരേഖ കാണിക്കും.ഈ തുക കിട്ടാതിരിക്കുന്ന അക്കൗണ്ട് ഉടമയോട് വീണ്ടും പണം നിക്ഷേപിക്കാൻ ആവശ്യപ്പെടും.ചതിയാണെന്ന് വ്യക്തമാകുമ്പോഴേക്കും പണം മുഴുവൻ നഷ്ടപ്പെട്ടിരിക്കും.ഹോട്ടലുകൾക്ക് റേറ്റിംഗ് നൽകൽ,ഫിലിം റിവ്യൂ ലൈക്ക് എന്നിവ ആവശ്യപ്പെട്ടുള്ള ലിങ്കുകളും ആളുകളെ പറ്റിക്കുന്നതിനായി ഉപയോഗിക്കപ്പെടുന്നുണ്ട്.


Share our post

Kannur

കൗൺസലിങ് സൈക്കോളജി കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ: സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലുള്ള കമ്മ്യൂണിറ്റി കോളേജിൽ കൗൺസലിങ് സൈക്കോളജി സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.ആറുമാസമാണ് കാലാവധി. 18-ന് മേൽ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തിയതി ജനവരി 31. വിവരങ്ങൾക്ക്: www.srccc.in.ഫോൺ: 9446060641, 7510268222.


Share our post
Continue Reading

Kannur

മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും

Published

on

Share our post

കണ്ണൂർ: ഇന്നും നാളെയും കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണ പകൽ താപനിലയെ അപേക്ഷിച്ച് രണ്ട് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഉയർന്ന താപനില, ഈർപ്പമുള്ള വായു എന്നിവ കാരണം ചൂടും അസ്വസ്ഥതയും ഉണ്ടാകും.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും, ജാഗ്രത പാലിക്കുക.


Share our post
Continue Reading

Kannur

റീൽസല്ല, ജീവനാണ് വലുത്; തീവണ്ടിക്ക് മുകളിൽക്കയറി അഭ്യാസം കാണിക്കല്ലേ; ഹൈ വോൾട്ടേജിൽ ഷോക്കടിക്കും

Published

on

Share our post

കണ്ണൂർ: വൈറലാകാൻ തീവണ്ടിക്ക് മുകളിൽ കയറുകയാണ് ഇപ്പോൾ റീൽസുകാർ. റെയിൽപ്പാളം കഴിഞ്ഞ് തീവണ്ടിക്ക് മുകളിലുമെത്തി അതിരുവിട്ട അഭ്യാസങ്ങൾ പകർത്തുന്നത് യുവാക്കളുടെ ജീവനെടുക്കുകയാണ്. സാമൂഹികമാധ്യമങ്ങളിലെ ഇത്തരം പുതിയ അപ്‌ഡേറ്റുകൾ കേരളത്തിലും വ്യാപിക്കുകയാണ്. വിദ്യാർഥികളാണ് ഇവരിൽ ഏറെ. പൊതുനിരത്തുകളിൽ റീൽസ് ചിത്രീകരിക്കുന്നതിനെതിരേ മനുഷ്യാവകാശ കമ്മിഷൻ നേരത്തേ രംഗത്ത് വന്നിരുന്നു.റെയിൽവേ പറയുന്നു: ഗയ്സ് ഒന്നറിയുക, ജീവനാണ് വലുത്; റീൽസ് അല്ല. ചരക്ക്‌/യാത്രാ വണ്ടികളുടെ എൻജിൻ ഓഫാക്കിയാലും ഇല്ലെങ്കിലും യാർഡ് ഉൾപ്പെടെ റെയിൽവേ ലൈനിൽ 25,000 വോൾട്ട് ഉണ്ടാകും. അതായത് സാധാരണ വീടുകളിൽ പ്രവഹിക്കുന്ന വൈദ്യുതിയെക്കാൾ റെയിൽവേ ലൈനിൽ 100 ഇരട്ടി ഷോക്കുണ്ടാകും.

കോച്ചിന് മുകളിൽ കയറുക, പ്ലാറ്റ്‌ഫോമിന് മുകളിൽ കയറുക, ഫുട്ട് ഓവർ ബ്രിഡ്ജിന് മുകളിൽനിന്ന് അഭ്യാസങ്ങൾ കാണിക്കുക ഉൾപ്പെടെ അപകടകരമാണ്. കഴിഞ്ഞയാഴ്ച വളപട്ടണത്ത് റെയിൽവേ യാർഡിൽ ഒരു വിദ്യാർഥി മരിച്ചിരുന്നു. സമാന സംഭവങ്ങൾ ഷൊർണൂർ, പാലക്കാട് എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അറിവില്ലായ്മ കാരണം കൊച്ചിയിൽ ഒരു വിദ്യാർഥി നിർത്തിയിട്ട ചരക്കുവണ്ടിക്ക് മുകളിൽ കയറി ഷോക്കേറ്റ് മരിച്ചിരുന്നു. ചരക്കുവണ്ടി ലൈനിലും വൈദ്യുതി എപ്പോഴും ഉണ്ടാകും. വാഗണിന്റെ മുകളിൽ കയറരുത്.വൈദ്യുതലൈനിന്റെ ഉയരം പാളത്തിൽനിന്ന് 5.80 മീറ്ററാണ്. ലൈനിന്റെ ഉയരത്തിൽനിന്ന് രണ്ടുമീറ്റർവരെ വൈദ്യുത കാന്തികത (ഇൻഡക്ഷൻ) ഉണ്ടാകും. അതിനാൽ ഷോക്കേൽക്കാം. ലൈനിൽ 25,000 വോൾട്ട് ഉണ്ട്. വണ്ടി പോകുന്ന സമയങ്ങളിൽ ഇരുലൈനിലും 1000 ആംപിയർവരെ വൈദ്യുതി ഉണ്ടാകും. റെയിൽവേ ഭൂമിയിൽ അനധികൃതമായി കയറി റീൽസോ മറ്റോ എടുക്കുന്നത് ശിക്ഷാർഹമാണ്.


Share our post
Continue Reading

Trending

error: Content is protected !!