കേരളീയം 2023: ഭിന്നശേഷിക്കാര്‍ക്ക് കലാപ്രകടനം അവതരിപ്പിക്കാന്‍ അവസരം

നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയില്‍ കലാ പ്രകടനങ്ങള്‍ അവതരിപ്പിക്കുവാന്‍ ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവര്‍ക്ക് അവസരം.
പരിപാടിയുടെ ഭാഗമാകാന്‍ താത്പര്യമുള്ളവരും അനുബന്ധ സ്ഥാപനങ്ങളും culturedirectorate.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഒക്ടോബര്‍ അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോൺ: 0471 2478193.