നവീകരിച്ച പേരാവൂർ ജുമാമസ്ജിദ് ഉദ്ഘാടനം വെള്ളിയാഴ്ച

പേരാവൂർ: നവീകരിച്ച പേരാവൂർ ജുമാമസ്ജിദിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. വൈകിട്ട് നാലിന് മസ്ജിദിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങളും 4.30ന് പൊതുസമ്മേളനം സണ്ണി ജോസഫ് എം.എൽ.എ.യും ഉദ്ഘാടനം ചെയ്യും. സയ്യിദ് അബൂബക്കർ ചെറിയകോയ തങ്ങൾ ആറളം മുഖ്യ പ്രഭാഷണം നടത്തും.
നബിദനാഘോഷങ്ങൾ വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച വരെ നടക്കും. വ്യാഴാഴ്ച രാവിലെ എട്ടിന് നബിദിനറാലി, 10 മണിക്ക് അന്നദാനം. വെള്ളിയാഴ്ച രാത്രി പ്രാർഥനാ സദസ്. ശനിയാഴ്ച രാത്രി എട്ടിന് മതപ്രഭാഷണവും ഞായറാഴ്ച രാവിലെ ഇസ്ലാമിക കലാസാഹിത്യ മത്സരവും. തിങ്കളാഴ്ച രാത്രി ഏഴിന് പൂർവ വിദ്യാർഥി സംഗമം.
പത്രസമ്മേളനത്തിൽ മഹല്ല് ഖത്തീബ് മൂസ മൗലവി, ഭാരവാഹികളായ കെ.പി. അബ്ദുൾ റഷീദ്, എ.കെ. ഇബ്രാഹിം, അരിപ്പയിൽ മജീദ്, ബി.കെ. സക്കരിയ്യ, വി. സാദിഖ് എന്നിവർ സംബന്ധിച്ചു.