Kannur
വന്ദേ ഭാരതിന് തലശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണം; റെയില്‍വേ മന്ത്രിക്ക് കത്തയച്ച് സ്പീക്കര്‍

കണ്ണൂര്‍: വന്ദേ ഭാരതിന് തലശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നല്‍കി.
തലശ്ശേരിയിലെ കോടിയേരിയില്‍ സ്ഥിതിചെയ്യുന്ന മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് രോഗികള്‍ക്ക് എത്തിപ്പെടാനുള്ള സൗകര്യാര്‍ഥം വന്ദേ ഭാരതിന് ഇവിടെ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് സ്പീക്കര്‍ ആവശ്യപ്പെട്ടത്.
കാസര്‍കോട്, വയനാട് തുടങ്ങിയ കേരളത്തിന്റെ വടക്കന്‍ ജില്ലകളിലെയും തമിഴ്‌നാട്, കര്‍ണാടക, മാഹി തുടങ്ങിയ അയല്‍നാടുകളിലേയും രോഗികള്‍ക്കുള്ള ആശ്രയകേന്ദ്രമാണ് മലബാര്‍ കാന്‍സര്‍ സെന്റര്‍. ഒരു ലക്ഷത്തോളം രോഗികള്‍ പ്രതിവര്‍ഷം ഇവിടെ എത്തുന്നുണ്ട്.
7000 മുതല്‍ 8000 രോഗികള്‍ ഓരോ വര്‍ഷവും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നുമുണ്ട്. തലശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചാല്‍ ഈ രോഗികള്‍ക്ക് വലിയ ആശ്വാസമാകുമെന്നും കത്തില്‍ സ്പീക്കര്‍ ചൂണ്ടിക്കാണിച്ചു.
Kannur
നാല് കോടി രൂപയുടെ മരുന്നെത്തിയില്ല; പരിയാരത്ത് മരുന്നുക്ഷാമം

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സർക്കാർ ഫാർമസിയിൽ മരുന്നു ക്ഷാമം രൂക്ഷം. ഡോക്ടർമാർ കുറിക്കുന്ന മരുന്നുകളിൽ പലതും ഫാർമസിയിൽനിന്നു കിട്ടാനില്ലെന്നു പരാതി. ആന്റിബയോട്ടിക്കുകൾ, കുട്ടികൾക്കുള്ള മരുന്ന്, ഗർഭിണികൾക്കുള്ള അയേൺ, കാൽസ്യം ഗുളികകൾ, പ്രമേഹ രോഗികൾക്കും മറ്റു ജീവിതശൈലീ രോഗങ്ങൾക്കുമുള്ള മരുന്നുകൾ തുടങ്ങിയ പലതും ലഭിക്കുന്നില്ല. മണിക്കൂറുകളോളം വരി നിന്ന് ഫാർമസി കൗണ്ടറിലെത്തുമ്പോഴാണ് മരുന്ന് ഇല്ലെന്നു അറിയുന്നത്. സർക്കാർ ഫാർമസിയിൽ മരുന്ന് ലഭിക്കാത്തതിനാൽ പുറമേനിന്നു മരുന്നു വാങ്ങാൻ വൻതുക ചെലവഴിക്കണം. ഇത് സാധാരണക്കാരായ രോഗികൾക്ക് ഏറെ പ്രയാസമാണ്. അതിനാൽ സർക്കാർ ഫാർമസിയിൽ നിന്നും കിട്ടിയ മരുന്നുകൊണ്ടു തൃപ്തിപ്പെടുകയാണെന്നു പല രോഗികൾ പറയുന്നു. ആരോഗ്യ വകുപ്പ് അനുവദിച്ച മരുന്നിന്റെ നല്ലൊരു ശതമാനം പരിയാരം ഗവ. മെഡിക്കൽ കോളജിൽ ലഭിക്കാത്തതിനാലാണ് ഇപ്പോൾ മരുന്നു ക്ഷാമത്തിനു കാരണമായത്. പ്രതിവർഷം 15 കോടി രൂപയുടെ മരുന്നാണ് പരിയാരത്തേക്ക് അനുവദിച്ചത്. എന്നാൽ ഇതിൽ 11 കോടി രൂപയുടെ മരുന്നു മാത്രമാണ് ലഭിച്ചത്.
എ.സി വേണം മരുന്നിന്
മരുന്നു സൂക്ഷിക്കുന്ന സ്റ്റോറിലും സർക്കാർ ഫാർമസികളിലും എ.സി സംവിധാനം ഇല്ലാത്തതിനാൽ പല മരുന്നുകളും നശിക്കുകയാണെന്നും ഗുണനിലവാരത്തെ ബാധിക്കുകയാണെന്നും പരാതി. പരിയാരം ഗവ. മെഡിക്കൽ കോളജിൽ മരുന്നു സൂക്ഷിക്കുന്ന സ്റ്റോർ കെട്ടിടത്തിലും സർക്കാർ ഫാർമസികളിലും എ.സി സംവിധാനമില്ല. ഇതിനാൽ ചില ഗുളികകൾ പൊടിഞ്ഞു നശിക്കുന്നുണ്ട്.
Kannur
ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിൽ ഒരു കോടിയിലധികം തട്ടിയെടുത്ത കോൺഗ്രസ് നേതാവായ പഞ്ചായത്തംഗം അറസ്റ്റിൽ

കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽകി കേന്ദ്ര സർക്കാർ ജീവനക്കാരൻ്റെ ഒരു കോടി എഴുപത്തിയാറായിരം രൂപ തട്ടിയെടുത്ത കോൺഗ്രസ് നേതാവും പഞ്ചായത്ത്മെമ്പറും ബാങ്ക് ജീവനക്കാരനുമായ യുവാവിനെ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. നിലമ്പൂർ എടക്കര മുത്തേടം സ്വദേശി മദാനി ഹൗസിൽ നൗഫൽ മദാനിയെ (31) ആണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പി കീർത്തി ബാബുവിൻ്റെ നേതൃത്വത്തിൽ എസ്ഐ മനോജ് കാനായി, എഎസ്ഐസതീഷ്, ഡ്രൈവർ ദിലീപ് എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്. പയ്യന്നൂർ ഏഴിലോട് സ്വദേശി യുടെ പണമാണ് തട്ടിയെടുത്തത്. ഓൺലൈൻ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽകി വാട്സ് ആപ്പ് ഗ്രൂപ്പിൻ്റെ അഡ്മിനായ പ്രതി
2024 മെയ് 29 മുതൽ ജൂലായ് ഒന്നുവരെയുള്ള കാലയളവിൽ പലതവണകളായി വിവിധ അക്കൗണ്ടുകൾ വഴി ഒരു കോടി എഴുപത്തി ആറായിരം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം നിലമ്പൂർ എടക്കരയിലെത്തിയപ്പോൾ എടക്കര വാർഡ് മെമ്പർ കൂടിയായ പ്രതി ജോലിക്കിടെ എടക്കര അർബൻ ബാങ്കിൽ നിന്നും പിൻ വാതിലിലൂടെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും കുറ്റിക്കാട് വച്ച് പോലീസ് പിന്തുടർന്നു പിടികൂടി.
Kannur
പാനൂർ സ്വദേശിയായ വിദ്യാർത്ഥി മംഗലാപുരത്ത് മരിച്ച നിലയിൽ

പാനൂർ: മംഗലാപുരത്ത് കോളജിൽ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ കണ്ണൂർ പാനൂർ സ്വദേശിയായ വിദ്യാർത്ഥിയെ താമസിച്ച മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാനൂർ കൂറ്റേരിയിലെ എഴുത്തുപള്ളി (ബൊമ്മേരിന്റ വിട ) ശംസുൽ ഹുദയിൽ ഷംസുദ്ദീൻ – കമറുന്നിസ ദമ്പതികളുടെ മകൻ ഷിജാസി (24)നെയാണ് താമസിച്ച മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മംഗലാപുരം യേനപോയ കോളജിൽ എസിസിഎ കോഴ്‌സ് പൂർത്തിയാക്കിയ ഷിജാസ് സർട്ടിഫിക്കറ്റ് വാങ്ങാനായി കഴിഞ്ഞ ദിവസം നാട്ടിൽ നിന്നും മംഗലാപുരത്ത് എത്തിയതായിരുന്നു. മുറിയിൽ നിന്നും ഷിജാസിന്റെതെന്ന് കരുതുന്ന ഒരു കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് നാട്ടിലെത്തിച്ച് പാനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. സഹോദരൻ: ഇജാസ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്