Kerala
2025 നവംബറിന് മുമ്പ് കേരളത്തെ അതിദാരിദ്ര്യമുക്തമാക്കും
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കാനും സമയബന്ധിതമായ പദ്ധതി നിര്‍വ്വഹണവും പ്രശ്‌ന പരിഹാരവും ഉറപ്പാക്കാനും സര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ നാലുമേഖലകളില്‍ അവലോകന യോഗങ്ങള്‍ സെപ്തംബര്‍ 26, 29 ഒക്ടോബര്‍ മൂന്ന്, അഞ്ച് തിയതികളില്‍ തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ചേരാന്‍ നിശ്ചയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യം വലിച്ചെറിയാതിരിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സഹകരിക്കാന്‍ പൊതുപരിപാടികളില്‍ പ്രതിജ്ഞ എടുക്കുന്ന കാര്യം ഇന്ന് മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. 2025 നവംബര്‍ ഒന്നിനു മുന്‍പു കേരളത്തെ അതിദാരിദ്ര്യത്തില്‍നിന്നു മുക്തമാക്കി സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കാനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. 2023, 2024 വര്‍ഷങ്ങളില്‍ ലക്ഷ്യമിട്ടിരിക്കുന്ന എണ്ണം കൈവരിക്കുന്നതോടെ അതിദരിദ്രരായ 93 ശതമാനം പേരെയും അതിദാരിദ്ര്യത്തില്‍നിന്നു മുക്തമാക്കാന്‍ കഴിയും. തിരുവനന്തപുരത്ത് 7278ഉം കൊല്ലത്ത് 4461ഉം പത്തനംതിട്ടയില്‍ 2579ഉം കുടുംബങ്ങളെയാണ് അതിദരിദ്ര കുടുംബങ്ങളായി കണ്ടെത്തിയിട്ടുള്ളത്.
മന്ത്രിസഭ ആകെ നേരിട്ട് പങ്കെടുക്കുന്ന യോഗങ്ങളില്‍ ആദ്യ യോഗമാണ് ഇന്നലെ നടന്നത്. ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്-അദ്ദേഹം പറഞ്ഞു .അതി ദാരിദ്ര്യ നിര്‍മ്മാര്‍ജനം, ലൈഫ്, ആര്‍ദ്രം, വിദ്യാകിരണം, ഹരിത കേരള മിഷന്‍ എന്നീ മിഷനുകള്‍, ദേശീയ പാത, മലയോര ഹൈവേ, തീരദേശ പാത എന്നിവയടക്കം പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികള്‍, കോവളംബേക്കല്‍ ഉള്‍നാടന്‍ ജലഗതാഗതം, മാലിന്യമുക്തകേരളം എന്നിവയാണ് ഈ യോഗങ്ങളില്‍ പൊതുവായി അവലോകനം ചെയ്ത് വേണ്ട തീരുമാനങ്ങളില്‍ എത്തുന്നത്.
ജില്ലയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍മാര്‍ കണ്ടെത്തുന്ന പ്രധാന പ്രശ്‌നങ്ങളാണ് മറ്റൊരു പരിഗണനാവിഷയം.വികസനവുമായി ബന്ധപ്പെട്ട് ജില്ലകളില്‍ തടസ്സപ്പെട്ട് കിടക്കുന്നവയോ പുരോഗതിയില്ലാത്തതോ ആയ വിവിധ പദ്ധതികളും ചര്‍ച്ചചെയ്യുന്നുണ്ട്. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പരിഹരിക്കപ്പെടേണ്ട വിഷയങ്ങളുണ്ട്. സംസ്ഥാന തലത്തില്‍ വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാതെ തടസ്സപ്പെട്ടുകിടക്കുന്ന പദ്ധതികളുണ്ടാകും. ഇവയൊക്കെ പരിഹരിക്കാനുള്ള ഇടപെടലുകള്‍ മേഖലാ അവലോകന യോഗത്തിന്റെ ഭാഗമായി ഗൗരവമായി ചര്‍ച്ച ചെയ്യുന്നുണ്ട്. സമയബന്ധിതമായി തീര്‍പ്പാക്കാനുള്ള ഇടപെടലാണ് നടക്കുന്നത്. ഭരണാനുമതി കിട്ടാനുള്ള പദ്ധതികള്‍ ഉണ്ടെങ്കില്‍ ഭരണാനുമതി ലഭ്യമാക്കാന്‍ നടപടിയെടുക്കുന്നുണ്ട്.
മേഖലാ അവലോകന യോഗങ്ങളിലേക്കായി 14 ജില്ലകളില്‍ കണ്ടെത്തിയ, 265 വിഷയങ്ങളില്‍ 241 എണ്ണം ജില്ലാതലത്തില്‍ തന്നെ പരിഹാരം കണ്ടു.സംസ്ഥാനതലത്തില്‍ പരിഗണിക്കേണ്ടതായി 703 വിഷയങ്ങളാണ് വന്നത്.തിരുവനന്തപുരത്ത് നടന്ന മേഖലാ അവലോകന യോഗത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിഷയങ്ങളാണ് പരിഗണിച്ചത്.
ജൂലൈ മധ്യത്തോടു കൂടി ആരംഭിച്ച പ്രക്രിയയാണ് ഇത്. പരിമിതമായ സമയത്തിനുള്ളില്‍ പ്രശ്‌ന പരിഹാരത്തില്‍ കാര്യമായ മുന്നേറ്റമാണ് ഉണ്ടാക്കാനായത്. ഈ ഉദ്യമത്തില്‍ പഠിച്ച പാഠങ്ങള്‍ ഭാവിയില്‍ സമാനമായ പ്രക്രിയകള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ പ്രചോദനമാണ്. വകുപ്പ് സെക്രട്ടറിമാരുടെ പ്രത്യേക ശ്രദ്ധ, പ്രശ്‌ന പരിഹാരം വേഗത്തിലാക്കാന്‍ നല്ല തോതില്‍ സഹായിച്ചിട്ടുണ്ട്.
ഉറവിട മാലിന്യ വേര്‍തിരിവിലും വീടുതോറുമുള്ള അജൈവ മാലിന്യ ശേഖരണത്തിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മികച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതായി യോഗം വിലയിരുത്തി. തീരദേശ മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കു കൂടുതല്‍ ശ്രദ്ധ നല്‍കും. മുട്ടത്തറയിലെ സ്വീവിജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമേ ആറ്റിങ്ങല്‍, വര്‍ക്കല, നെയ്യാറ്റിന്‍കര, പാറശാല, ചിറയിന്‍കീഴ്, അഴൂര്‍, കള്ളിക്കാട് എന്നിവിടങ്ങളില്‍ പുതിയ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. കൊല്ലം കുരീപ്പുഴ കേന്ദ്രീകരിച്ച് 12 എംഎല്‍ഡിയുടെ പ്ലാന്റ് നിര്‍മാണം പുരോഗമിക്കുന്നുണ്ട്. മയ്യനാട് ഒരു എസ്ടിപിക്കും കരുനാഗപ്പള്ളിയില്‍ എഫ്എസ്ടിപിക്കും അംഗീകാരം നല്‍കിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയില്‍ മാലിന്യമുക്തം നവകേരളം പദ്ധതിക്കായി മികച്ച ക്യാംപെയിന്‍ നടക്കുന്നുണ്ട്. പറക്കോട്, പന്തളം, ഇലന്തൂര്‍ ബ്ലോക്കുകളുടെ നേതൃത്വത്തില്‍ പ്രത്യേക ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നടക്കുന്ന സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഇനിയും പൂര്‍ത്തിയാകാനുള്ളവ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിക്ക് ആവശ്യമായ ഭൂമി കണ്ടെത്തുന്നതിനുള്ള ‘മനസ്സോടിത്തിരി മണ്ണ്’ ക്യാംപെയിന്‍ തദ്ദേശ സ്വയംഭരണാടിസ്ഥാനത്തില്‍ വിപുലമാക്കും.
മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് സിഡബ്ല്യുപിആര്‍എസിന്റെ പഠന റിപ്പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കുന്നതിനും തുറമുഖത്തെ ഡ്രഡ്ജിങ് വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കും. പുലിമുട്ടിന്റെ തെക്കുഭാഗത്ത് അടിഞ്ഞുകൂടുന്ന മണ്ണ് വടക്കു ഭാഗത്തേക്ക് സാന്‍ഡ് ബൈപാസിങ് വഴി നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കണമെന്നും അവലോകന യോഗം തീരുമാനിച്ചു.
കോവളം ബേക്കല്‍ ജലപാതയുടെ ജില്ലയിലെ നിര്‍മാണ പുരോഗതി യോഗം വിലയിരുത്തി. തടസ്സങ്ങള്‍ അടിയന്തരമായി പരിഹരിച്ച് പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാക്കും. മലയോര ഹൈവേ പദ്ധതി അഞ്ചു റീച്ചുകളായി തിരുവനന്തപുരം ജില്ലയില്‍ നിര്‍മാണം പുരോഗിക്കുന്നു. തീരദേശ ഹൈവേയുടെ 74.2 കിലോമീറ്ററാണു ജില്ലയില്‍ വരുന്നത്. ഇതില്‍ ഒന്നാം പാലം മുതല്‍ പള്ളിത്തുറ വരെയുള്ള 21.53 കിലോമീറ്ററില്‍ ഫോര്‍വണ്‍ 4(1) നോട്ടിഫിക്കേഷന്‍ പ്രസിദ്ധപ്പെടുത്തി. ബാക്കിയുള്ള 51.98 കിലോമീറ്ററില്‍ കല്ലിടല്‍ / ജിയോടാഗിങ് പൂര്‍ത്തിയായി.
ആര്‍ദ്രം മിഷനിലുള്‍പ്പെടുത്തി പത്തനംതിട്ട ജില്ലയിലെ 24 സ്ഥാപനങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി. 11 സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളില്‍ ഒരെണ്ണം ബ്ലോക്ക് ലെവല്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയര്‍ത്തി. ഒ.പി പരിവര്‍ത്തനത്തിനായി തിരഞ്ഞെടുത്ത അഞ്ച് മേജര്‍ ആശുപത്രികളില്‍ രണ്ടെണ്ണം പൂര്‍ത്തിയായി.
പത്തനംതിട്ട ജില്ലയില്‍ പൊതു വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി അഞ്ച് കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പ്രഖ്യാപിച്ച അഞ്ച് കെട്ടിടങ്ങളുടേയും നിര്‍മാണം പൂര്‍ത്തിയായി. മൂന്ന് കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിടങ്ങളില്‍ ആറെണ്ണവും ഒരു കോടി രൂപ ഫണ്ട് ഉപയോഗിച്ച് ഒരു കെട്ടിടവും പൂര്‍ത്തിയാക്കി. നിര്‍മാണം പൂര്‍ത്തിയാകാനുള്ളവ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ അവലോകന യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.
കൊല്ലം ജില്ലയില്‍ ഒരു കോടി ചെലവഴിച്ച സ്‌കൂള്‍ കെട്ടിട പദ്ധതിയില്‍ കുണ്ടറ കെ.ജി.വി യു.പി സ്‌കൂളിന് സ്ഥലം ലഭ്യമല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്ഥലം ലഭ്യമാക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് അവലോകന യോഗം നിര്‍ദ്ദേശിച്ചു. ഇത്തരം അവലോകനവും അതിന്റെ ഭാഗമായുള്ള നടപടികളും ഒരു തുടര്‍ പ്രക്രിയയായി മാറ്റുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
Kerala
പൊന്നനിയാ താഴെയിറങ്ങ് വൈറലായി പോലീസിന്റെ അഭ്യർത്ഥന

കോഴിക്കോട്: ഫറോക്ക് പാലത്തുനിന്നും താഴേക്ക് ചാടി ആത്മഹത്യയ്ക്ക ശ്രമിച്ച യുവാവിനെ പിന്തിരിപ്പിച്ച് പൊലീസ്. മാറാട് ഇൻസ്പെകടർ ബെന്നി ലാലുവിന്‍റെ നേതൃത്വത്തിലുളള പൊലീസാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ഏറെ നേരത്തെ പരിശ്രമത്തിനെടുവിലാണ് 24 കാരനെ പാലത്തിന്‍റെ കൈവരിയിൽ നിന്നും താഴെക്ക് ഇറക്കാൻ പൊലീസിന് സാധിച്ചത്. ഇതിന്റെ വീഡിയോ കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തതോടുകൂടി നിമിഷം നേരം കൊണ്ടാണ് വൈറലായത്.ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ആത്മഹത്യ പ്രവണതയുള്ളവർ ദിശ ഹെൽപ് ലൈനിലോ (1056), ടെലി മനസ്സ് ഹെൽപ് ലൈനിലോ (14416 ) ബന്ധപ്പെടുക.
Kerala
ഉരുൾപ്പൊട്ടലിൽ വയനാടിന്‍റെ കണ്ണീർ കാഴ്ചയായ പുന്നപ്പുഴക്ക് പുതുജീവൻ, ഊരാളുങ്കൽ പഴയ പ്രതാപത്തിലാക്കും

കൽപ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞ് കൂടിയ പുന്നപ്പുഴയെ പൂർവ സ്ഥിതിയിലാക്കാനുള്ള നടപടികള്‍ തുടങ്ങി. ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പ്രവൃത്തിയുടെ ചുമതല. കോഴിക്കോട് എൻ ഐ ടിയിലെ വിദഗ്ധർ ഉൾപ്പെടെ സ്ഥലത്തെത്തി വിലയിരുത്തല്‍ നടത്തി.
വിശദ വിവരങ്ങൾ ഇങ്ങനെ
195.55 കോടി രൂപയുടെ പദ്ധതിക്ക് മാർച്ചില്‍ സർക്കാർ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പുന്നപ്പുഴയില്‍ ഡ്രോണ്‍ സർവെയും പൂർത്തിയാക്കി. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ വലിയ പാറകളും മണ്ണും മരങ്ങളും അടിഞ്ഞ് പുഴയുടെ സ്വഭാവിക ഒഴുക്കിന് തടസ്സം വന്നിട്ടുണ്ട്. 6.9 കിലോമീറ്റർ പുഴ വഴിമാറി ഒഴുകുകയാണ് ഇപ്പോള്‍. മഴക്കാലത്തിന് മുൻപ് തന്നെ ഇപ്പോള്‍ പുഴ ഒഴുകുന്ന ഭാഗത്ത് ഉള്ള തടസ്സങ്ങള്‍ മാറ്റുകയെന്നതിന് ആണ് അടിയന്തര പ്രധാന്യം നല്‍കുന്നത്. ഗാബിയോൺ സംരക്ഷണ ഭിത്തികളൊരുക്കിയാണ് പുഴയെ പഴയ പ്രതാപത്തിലേക്ക് വീണ്ടെടുക്കുക. കരയിലെ ഉരുൾ അവശിഷ്ടവും നീക്കി സ്ഥലം കൃഷിക്ക് അനുയോജ്യമാക്കി മാറ്റും. മണ്ണ്, പാറ തുടങ്ങിവയുടെ ശാസ്ത്രീയ പരിശോധനയും നടത്തും. എൻ ഐ ടി വിദ്ഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് കല്ലുകള്‍ മാറ്റുന്ന പ്രവർത്തി ഊർജ്ജിതുമാക്കുമെന്ന് ഊരാളുങ്കല്‍ പ്രതിനിധികള്‍ അറിയിച്ചു.
‘വയനാട് ടൗൺഷിപ്പ് ഭൂമി ഏറ്റെടുക്കൽ നടപടി തടയണം’; എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത വയനാട് പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എല്‍സറ്റണ്‍ എസ്റ്റേറ്റ് സുപ്രീം കോടതിയെ സമീപിച്ചു എന്നതാണ്. എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. മതിയായ നഷ്ടപരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കരുതെന്നാണ് ആവശ്യം. ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പൂര്‍ണമായും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ 2013 ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഭൂമിഏറ്റെടുക്കുമ്പോള്‍ 549 കോടിയിലേരെ രൂപയുടെ വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നുത്. ഇത് നികത്താന്‍ മതിയായ തുകയല്ല സര്‍ക്കാര്‍ കെട്ടിവെച്ചതെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു. എല്‍സ്റ്റന്‍റെ ഹര്‍ജി എത്തുംമുമ്പേ തന്നെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജിയും നല്‍കിയിരുന്നു.
Kerala
നിങ്ങളുടെ യു.പി.ഐ ഇടപാടുകള്‍ ആദായനികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ടോ?

യു.പി.ഐയുടെ വരവോടെ ഇന്ത്യയുടെ ഡിജിറ്റല്‍ യാത്രയില്‍ വലിയ കുതിപ്പ് ഉണ്ടായിട്ടുണ്ട്. പണകൈമാറ്റം എക്കാലത്തേക്കാളും എളുപ്പമായി. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതാണ് യുപിഐയുടെ പ്രയോജനം. ഇത് പണത്തിന്റെയും കാര്‍ഡുകളുടെയും ആവശ്യകത ഇല്ലാതാക്കുന്നു. മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നോ സ്ഥിര നിക്ഷേപങ്ങളില്‍ നിന്നോ ലഭിക്കുന്ന വരുമാനം പോലെ യുപിഐ അല്ലെങ്കില്‍ ഡിജിറ്റല്‍ വാലറ്റുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകളും ആദായനികുതി നിയമത്തിന്റെ പരിധിയില്‍ വരും. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 56(2) പ്രകാരം യുപിഐ അല്ലെങ്കില്‍ ഇ-വാലറ്റുകള്‍ വഴി ലഭിക്കുന്ന പണത്തെ മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനമായാണ് ( income from other sources) കണക്കാക്കുന്നത്. അതായത് ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുമ്പോള്‍ അത്തരം ഇടപാടുകളും റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ആദായ നികുതി വകുപ്പ് ഡിജിറ്റല്‍ പേയ്മെന്റുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതിനാല്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ യുപിഐ അല്ലെങ്കില്‍ വാലറ്റുകള്‍ വഴി ലഭിക്കുന്ന എല്ലാ വരുമാനവും വെളിപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. യുപിഐയുടെ ഏറ്റവും വലിയ ഗുണം ഇത് ഉപയോഗിക്കുന്നതിന് പ്രത്യേക ഫീസ് ഒന്നും ഈടാക്കുന്നില്ല എന്നതാണ്. മറഞ്ഞിരിക്കുന്ന ചാര്‍ജുകളെ കുറിച്ച് വിഷമിക്കാതെ പണം അയയ്ക്കാനോ സ്വീകരിക്കാനോ കഴിയും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്