കണ്ണൂർ ജില്ലാ അണ്ടർ 15 സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പ് ഒക്ടോബർ ഒന്നിന്

Share our post

പേരാവൂർ : സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാ അണ്ടർ 15 (ഓപ്പൺ & ഗേൾസ്)​ സെലക്ഷൻ ചാമ്പ്യൻഷിപ്പ് ഒക്ടോബർ ഒന്നിന് രാവിലെ ഒൻപത് മണിക്ക് കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.

2008 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ച കണ്ണൂർ ജില്ലാ നിവാസികൾക്ക് പങ്കെടുക്കാം. മത്സരാർത്ഥികൾ ജനന സർട്ടിഫിക്കറ്റ് കോപ്പി അല്ലെങ്കിൽ ആധാർ കാർഡ് കോപ്പി, രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം.

ഓപ്പൺ, ഗേൾസ് വിഭാഗങ്ങളിൽ ആദ്യ നാല് സ്ഥാനം നേടുന്നവർ സംസ്ഥാന അണ്ടർ 15 ചെസ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടും.

സെപ്റ്റംബർ 29ന് വൈകിട്ട് ഒൻപതിന് മുമ്പ് 100 രൂപ ഫീസ് അടച്ച് ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യണം.

രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/3AoY7Kaprum5LxY96

Gpay No : 9388775570 (Sujeesh A.P)

വിശദ വിവരങ്ങൾക്ക് ഫോൺ : 9846879986 (വി.യു. സെബാസ്റ്റ്യൻ, കൺവീനർ, ഓർഗനൈസിങ് കമ്മിറ്റി)

9400712673 (തോമസ് ജേക്കബ്, ചെയർമാൻ, ഓർഗനൈസിങ് കമ്മിറ്റി).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!