കൊട്ടിയൂരിൽ സി.പി.ഐ പദയാത്ര നടത്തി

കൊട്ടിയൂർ : ബി.ജെ.പിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പി.ഐ കൊട്ടിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി.
അമ്പായത്തോട് ജില്ലാ അസി. സെക്രട്ടറി കെ. ടി ജോസ് ജാഥ ഉദ്ഘാടനം ചെയ്തു. മൈക്കിൾ ആമക്കാട്ട് അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി സി. കെ ചന്ദ്രൻ, അസി. സെക്രട്ടറി ഷിജിത്ത് വായന്നൂർ, ജാഥാ ലീഡർ ഷാജി പൊട്ടയിൽ,കെ. എ ജോസ്, എം. എം. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർക്ക് പുറമെ വി. ഗീത, വി. പദ്മനാഭൻ,സി. പ്രദീപൻ,എം. ജി. മജുംദാർ, എം. ഭാസ്കരൻ, ജോഷി തോമസ്, പി. ദേവദാസ്,ആൽബർട്ട് ജോസ് എന്നിവരും സംസാരിച്ചു. കേളകത്ത് നടന്ന സമാപന പൊതുയോഗം ജില്ലാ എക്സി. അംഗം അഡ്വ. വി. ഷാജി ഉദ്ഘാടനം ചെയ്തു. കെ എ ജോസ് അധ്യക്ഷനായി.