Kerala
പോളിടെക്നിക് വിദ്യാര്‍ഥികള്‍ക്ക് എ.പി.ജെ. അബ്ദുൽകലാം ന്യൂനപക്ഷ സ്കോളർഷിപ്പ്

സർക്കാർ, എയ്ഡഡ്, സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗത്തിലെ വിദ്യാർഥികൾക്ക് എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പിന് അപേക്ഷിക്കാം.
സംസ്ഥാനത്തെ സ്ഥിര താമസക്കാരും കേന്ദ്രസർക്കാർ മതന്യൂനപക്ഷങ്ങളായി അംഗീകരിച്ച സമുദായത്തിൽപ്പെട്ട മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിൽപ്പെട്ടതുമായ വിദ്യാർഥികൾക്കാണ് അർഹത.
സ്കോളർഷിപ്പ് തുക 6000 രൂപ. സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകും. ബി.പി.എൽ. അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ടുലക്ഷം രൂപവരെ വാർഷികവരുമാനമുള്ള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും.
രണ്ടാംവർഷക്കാരെയും മൂന്നാംവർഷക്കാരെയും സ്കോളർഷിപ്പിനായി പരിഗണിക്കുന്നതാണ്. ഒറ്റത്തവണമാത്രമേ സ്കോളർഷിപ്പ് ലഭിക്കൂ. കഴിഞ്ഞവർഷം സ്കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല.
30 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണംചെയ്തിട്ടുണ്ട്. നിശ്ചിതശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളെ പരിഗണിക്കും. തിരഞ്ഞെടുക്കുന്നത് കുടുംബ വാർഷികവരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും.
അപേക്ഷകർക്ക് ഏതെങ്കിലും ദേശസാത്കൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തംപേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
scholarship.minoritywelfare.kerala.gov.in/dmw_ma/dmw_ind.php എന്ന ലിങ്ക് മുഖേന നേരിട്ടോ അല്ലെങ്കിൽ www.minoritywelfare.kerala.gov.in -ലെ സ്കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേനയോ അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 25. വിവരങ്ങൾക്ക്: 0471 2300524.
Kerala
ഷൊർണൂർ–കണ്ണൂർ പാത ഇനി ‘ഫാസ്റ്റ്ട്രാക്ക്’; 130 കി.മീ. വേഗം ലഭിക്കുന്ന ആദ്യ പാത, ട്രെയിനുകളുടെ യാത്രാസമയം കുറയും

130 കിമീ വേഗം സാധ്യമാകുന്ന സംസ്ഥാനത്തെ ആദ്യ റെയിൽവേ സെക്‌ഷനാകാൻ ഷൊർണൂർ–കണ്ണൂർ പാത. ഷൊർണൂർ മുതൽ മംഗളൂരു വരെ വേഗം 130 കിമീ ആക്കാൻ കഴിയുമെങ്കിലും താരതമ്യേന വളവുകൾ കുറഞ്ഞ ഭാഗമെന്ന നിലയിലാണ് ആദ്യഘട്ടത്തിൽ കണ്ണൂർ വരെയുള്ള 176 കിമീ പാതയിലെ വേഗം വർധിപ്പിക്കുന്നത്. ഡിസംബറിനു മുൻപു പണികൾ പൂർത്തിയാക്കാൻ പാലക്കാട് ഡിവിഷനു ദക്ഷിണ റെയിൽവേ നിർദേശം നൽകി.
2023 ഏപ്രിലിലാണ് കേരളത്തിലെ റെയിൽവേ പാതകളിലെ വേഗം കൂട്ടുമെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. ഒന്നര വർഷത്തിനുള്ളിൽ വേഗം110 കിമീ ആയും അടുത്ത ഘട്ടത്തിൽ 130 ആയും ഉയർത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇത് ഭാഗികമായാണു നടപ്പാക്കിയത്. സിഗ്‌നൽ നവീകരണം, ട്രാക്കും പാലങ്ങളും ബലപ്പെടുത്തൽ, വളവു നിവർത്തൽ എന്നിവയാണു വേഗം കൂട്ടാനായി ചെയ്യേണ്ടത്. പാലക്കാട് ഡിവിഷൻ ഇതിനായി കരാർ ക്ഷണിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കാതെ വളവു നിവർത്താൻ കഴിയുന്ന സ്ഥലങ്ങളിലാണു പണികൾ പൂർത്തിയാക്കിയത്.
130 കിമീ േവഗം സാധ്യമാകുന്നതോടെ സ്റ്റോപ്പുകൾ കുറവുള്ള വന്ദേഭാരത്, രാജധാനി, ജനശതാബ്ദി ട്രെയിനുകളുടെ യാത്രാസമയത്തിൽ കുറവു വരും. മംഗളൂരു–ഷൊർണൂർ പാത നേരത്തേതന്നെ 110 കിമീ വേഗം സാധ്യമായതിനാൽ തിരുവനന്തപുരം ഡിവിഷനിലാണു വേഗം വർധിപ്പിക്കാനുള്ള പണികൾ നടന്നത്. എറണാകുളം–ഷൊർണൂർ പാതയിൽ വേഗം 80ൽ നിന്ന് 90 ആയി ഉയർത്താനുള്ള പണികൾ തുടരുകയാണ്. കയറ്റിറക്കങ്ങളും വളവുകളും കൂടുതലായതിനാൽ ഈ ഭാഗത്ത് 110 കിമീ വേഗം സാധ്യമല്ലെന്നാണു പഠനറിപ്പോർട്ടുകൾ.
വിവിധ സെക്‌ഷനുകളിലെ പരമാവധി വേഗം
തിരുവനന്തപുരം– കായംകുളം:110 കിമീ, കായംകുളം–എറണാകുളം (ആലപ്പുഴ വഴി):110, കായംകുളം–എറണാകുളം (കോട്ടയം വഴി):100, കൊല്ലം–പുനലൂർ: 70, എറണാകുളം–ഷൊർണൂർ: 80, ഷൊർണൂർ–നിലമ്പൂർ: 85, തൃശൂർ–ഗുരുവായൂർ: 90, ഷൊർണൂർ–മംഗളൂരു:110, തിരുവനന്തപുരം–നാഗർകോവിൽ:100 , ഷൊർണൂർ–പാലക്കാട്:110, പാലക്കാട്–പൊള്ളാച്ചി:110.
Kerala
എക്‌സൈസ് സേനയിലേക്ക് 157 പേര്‍ കൂടി; 14 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍

തൃശ്ശൂര്‍: വിവിധ ജില്ലകളില്‍ നിയമനം ലഭിച്ച 157 പേര്‍കൂടി എക്‌സൈസ് സേനയിലേക്ക്. പരിശീലനം പൂര്‍ത്തിയാക്കിയ 84 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടെയും 59 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും 14 വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും പാസിങ് ഔട്ട് പരേഡ് തൃശ്ശൂര്‍ പൂത്തോളിലുള്ള എക്‌സൈസ് അക്കാദമിയില്‍ നടന്നു. മന്ത്രി എം.ബി. രാജേഷ് അഭിവാദ്യം സ്വീകരിച്ചു.എക്‌സൈസ് അക്കാദമിയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് ഇത്രയും ഇന്‍സ്‌പെക്ടര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി ചുമതലയേല്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നതും ഇത്തവണയാണ്. 84 ഓഫീസര്‍മാരില്‍ 14 പേര്‍ വനിതകളാണ്. അതിനു പുറമേയാണ് 14 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍. ആകെ 28 വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായി മാറി.
എക്‌സൈസ്സേന വലിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇത്രയുംപേര്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നത്. ആ വെല്ലുവിളികള്‍ക്കനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാനും ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റാനും സേനയ്ക്ക് കഴിയുന്നുവെന്ന് എല്ലാവരും അംഗീകരിക്കുകയുംകൂടി ചെയ്യുന്ന സന്ദര്‍ഭമാണിതെന്ന് മന്ത്രി പാസിങ്ഔട്ട് പരേഡിനു ശേഷം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. എക്‌സൈസ് സേനയ്ക്ക് ഈ വെല്ലുവിളികളെ നേരിടാന്‍ കാര്യക്ഷമമായി നേതൃത്വം കൊടുത്ത എക്‌സൈസ് കമ്മിഷണര്‍ എഡിജിപി മഹിപാല്‍ യാദവിനെ മന്ത്രി അഭിനന്ദിച്ചു.പരിശീലനത്തിന്റെ വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സേനാംഗങ്ങള്‍ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പരേഡില്‍ എക്‌സൈസ് കമ്മിഷണര്‍ മഹിപാല്‍ യാദവ്, എക്‌സൈസ് അക്കാദമി ഡയറക്ടര്‍ കെ. പ്രദീപ്കുമാര്‍ എന്നിവരും സല്യൂട്ട് സ്വീകരിച്ചു. ജനപ്രതിനിധികള്‍, മറ്റു വകുപ്പുകളിലെയും എക്‌സൈസ് വകുപ്പിലെയും ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Kerala
സംശയാസ്പദമായി വ്യക്തികളെയോ ഉപേക്ഷിച്ച ബാഗുകളോ കണ്ടാൽ കൺട്രോൾ റൂം നമ്പറിൽ അറിയിക്കണം; റെയിൽവേ പൊലീസ്

അതിർത്തിയിൽ സുരക്ഷ കർശനമാക്കി റെയിൽവേ പൊലീസ്. സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ കർശനമാക്കി. സംശയാസ്പദമായി വ്യക്തികളെയോ ഉപേക്ഷിച്ച ബാഗുകളോ കണ്ടാൽ കൺട്രോൾ റൂം നമ്പറിൽ അറിയിക്കണമെന്നും റെയിൽവേ പൊലീസ് അറിയിച്ചു. റെയിൽ അലേർട്ട് കൺട്രോൾ റൂം : 9846 200 100. എമർജൻസി റെസ്പോൺസ് കൺട്രോൾ : 112. റെയിൽ മദദ് കൺട്രോൾ : 139 എന്നി നമ്പറുകളിൽ ബന്ധപ്പെടാം.
അതേസമയം അതിർത്തിയിൽ കുടുങ്ങിയവർക്കായി പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നമെന്ന് ഇന്ത്യൻ റെയിൽവേ. ഇന്ന്, അമൃത്സറിൽ നിന്ന് ഛപ്രയിലേക്കും, ചണ്ഡീഗഢിൽ നിന്ന് ലഖ്‌നൗവിലേക്കും, ഫിറോസ്പൂരിൽ നിന്ന് പട്‌നയിലേക്കും, ഉദംപൂരിൽ നിന്ന് ദില്ലിയിലേക്കും, ജമ്മുവിൽ നിന്ന് ദില്ലിയിലേക്കും പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും.
ഇന്നലെ ജമ്മു, ഉദംപൂർ, ഫിറോസ്പൂർ എന്നിവിടങ്ങളിൽ നിന്ന് ആറ് ട്രെയിനുകൾ സർവീസ് നടത്തി. നിലവിലെ സംഘർഷ സാഹചര്യത്തിൽ പകൽ സമയത്ത് തന്നെ പരമാവധി ട്രെയിൻ സർവീസുകൾ നടത്തും. സർക്കാരുകളുമായി ഏകോപിപ്പിച്ച് രാത്രിയിലും സർവീസ് നടത്തുമെന്നും റെയിൽവേ ബോർഡിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ദിലീപ് കുമാർ അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്