വ്യാജ നികുതി രസീത് വെച്ച് ജാമ്യമെടുത്ത ജാമ്യക്കാരനെതിരെ കോടതി നിർദ്ദേശപ്രകാരം കേസെടുത്തു

കണ്ണൂർ:വ്യാജ നികുതി രസീത് വെച്ച് ജാമ്യം എടുത്ത ജാമ്യക്കാരനെതിരെ സ്വമേധയാ കേസെടുത്ത് കോടതി, കണ്ണൂർ അസിസ്റ്റൻറ് സെഷൻസ് കോടതി ജഡ്ജി ബി. കരുണാകരൻ ആണ് വ്യാജ നികുതി റസീറ്റ് വെച്ച് സെഷൻ കേസിൽ പ്രതിയെ ജാമ്യത്തിലെടുത്ത ജാമ്യക്കാരനായ തളിപ്പറമ്പ് മോറാഴയിലെ ചാക്കോ മകൻ കെ.സി ബെന്നിക്കെതിരെ കേസെടുത്തത്.
പ്രതി ഹാജരാവാത്തതിനെ തുടർന്ന് സ്ഥലം ജപ്തി ചെയ്ത് തുക വസൂലാക്കുന്നതിനായി മൊറാഴ വില്ലേജ് ഓഫീസിലേക്ക് വാറണ്ട് അയച്ചപ്പോഴാണ് ജാമ്യക്കാരന് നികുതി രസീറ്റിൽ പറയുന്ന പ്രകാരം സ്ഥലമില്ലെന്നും കോടതിയിൽ ഹാജരാക്കിയ റെസിപ്റ്റ് വ്യാജമാണെന്നും വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്തത്.
വില്ലേജ് ഓഫീസർ സുജിത്ത് കുമാറിനെയും പ്രതിയുടെ വക്കീലായ ടി.പി.ഹരീന്ദ്രനേയും വിസതരിച്ചതിന് ശേഷമാണ് കോടതി കേസെടുത്തത് തുടർ നടപടിക്കായ് ഫയൽ തളിപ്പറമ്പ മജിസ്ട്രേട്ട് കോടതിയിലേക്ക് അയച്ചുകൊടുത്തു.