വോട്ടര്‍ പട്ടിക പുതുക്കൽ: കണ്ണൂരിൽ കോള്‍ സെന്റര്‍ അസിസ്റ്റൻറ് നിയമനം

കണ്ണൂർ : പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം – 2024 (സ്പെഷ്യല്‍ സമ്മറി റിവിഷന്‍ 2024) ബന്ധപ്പെട്ട് ജില്ലാ ആസ്ഥാനത്ത് തുടങ്ങുന്ന കോള്‍ സെന്ററിലേക്ക് കോള്‍ സെന്റര്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു.
ബിരുദവും നല്ല ആശയവിനിമയ പാടവവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. 2023 ഒക്ടോബര്‍ 17 മുതല്‍ 2024 ജനുവരി അഞ്ച് വരെയാണ് നിയമനം.
പ്രായപരിധി 18-36. നിയമാനുസൃത ഇളവുകള്‍ ബാധകം. സ്പെഷ്യല്‍ സമ്മറി റിവിഷന്‍, ഇലക്ഷന്‍ സംബന്ധിച്ച വിഷയങ്ങളിലെ അവഗാഹം എന്നിവ നിയമനത്തിന് പരിഗണിക്കും. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ ഒക്ടോബര്‍ മൂന്നിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് electionkannur@gmail.com ലേക്ക് അയക്കുക.