Connect with us

KELAKAM

നിരോധിത കീടനാശിനി ഉപയോഗം കൃഷിയിടങ്ങളിൽ വ്യാപകം

Published

on

Share our post

കേ​ള​കം: അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ളു​ടെ ഉ​പ​യോ​ഗം കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​കു​ന്നു. നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ൾ വി​ഷ​വി​ത്തു വി​ത​ക്കു​ന്ന​തു തു​ട​രു​മ്പോ​ഴും ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന തോ​ട്ട​ങ്ങ​ൾ ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​വ​ർ നി​സ്സം​ഗ​ത തു​ട​രു​ക​യാ​ണ്.

ഫ്യൂ​റ​ഡാ​ൻ, ഫോ​റേ​റ്റ്, പാ​ര​ക്വാ​റ്റ് തു​ട​ങ്ങി മാ​ര​ക ശേ​ഷി​യു​ള്ള കീ​ട​നാ​ശി​നി​ക​ൾ മ​ണ്ണ് ന​ശി​പ്പി​ക്കു​ക​യും, കാ​ൻ​സ​ർ, കി​ഡ്‌​നി, ആ​ന്ത​രി​ക രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ക​യും ചെ​യ്യു​ന്ന​താ​യി ആ​രോ​ഗ്യ പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്നാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള കീ​ട​നാ​ശി​നി​ക​ളു​ടെ ഉ​പ​യോ​ഗം കേ​ര​ള​ത്തി​ൽ നി​രോ​ധി​ച്ച​ത്.

ക​ർ​ണാ​ട​ക, ത​മി​ഴ്‌​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് അ​തി​ർ​ത്തി ക​ട​ന്ന് നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ൾ സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ​ത്തു​ന്ന​ത്. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ൾ ത​മി​ഴ്‌​നാ​ട് -ഗൂ​ഡ​ല്ലൂ​ർ അ​തി​ർ​ത്തി ക​ട​ന്നും ക​ർ​ണാ​ട​ക​യി​ൽ​ നി​ന്ന് കാ​സ​ർ​കോ​ട്, കു​ട്ട വ​ഴി​യു​മാ​ണ് എ​ത്തു​ന്ന​ത്.

ആ​വ​ശ്യ​ക്കാ​ർ​ക്ക് ഇ​വ എ​ത്തി​ക്കു​ന്ന​തി​ന് മാ​ന​ന്ത​വാ​ടി കേ​ന്ദ്രീ​ക​രി​ച്ച് ഏ​ജ​ന്റു​മാ​രും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട​ന്ന് പ​റ​യ​പ്പെ​ടു​ന്നു. വാ​ഴ, പ​ച്ച​ക്ക​റി ക​ർ​ഷ​ക​രാ​ണ് നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ൾ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നേ​ന്ത്ര വാ​ഴ​ക്ക് മി​ക​ച്ച വി​ള​വ് ല​ഭി​ക്കു​ന്ന​തി​നും വേ​ര് ചി​യ​ൽ, ത​ണ്ട് ചീ​യ​ൽ ത​ട​യു​ന്ന​തി​നും അ​നി​യ​ന്ത്രി​ത​മാ​യ അ​ള​വി​ലാ​ണ് ഫ്യൂ​റ​ഡാ​ൻ, ഫോ​റേ​റ്റ്, പാ​ര​ക്വാ​റ്റും തോ​ട്ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

കു​രു​മു​ള​ക്, പ​ച്ച​ക്ക​റി തോ​ട്ട​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ൾ പ്ര​യോ​ഗം തു​ട​രു​ന്നു​ണ്ട്. ഇ​വ ഒ​രു സു​ര​ക്ഷ​യു​മി​ല്ലാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന ക​ർ​ഷ​ക​രി​ലും തൊ​ഴി​ലാ​ളി​ക​ളി​ലും ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന വി​ള​ക​ൾ ഭ​ക്ഷി​ക്കു​ന്ന​വ​രി​ലും കാ​ൻ​സ​ർ ഉ​ൾ​പ്പെ​ടെ രോ​ഗ​ങ്ങ​ൾ പെ​രു​കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

മ​ണ്ണി​ന്റെ ഘ​ട​ന ന​ശി​പ്പി​ക്കു​ക​യും മാ​ര​ക പ്ര​ഹ​ര​ശേ​ഷി​യു​മു​ള്ള റൗ​ണ്ട​പ്പ് കീ​ട​നാ​ശി​നി​യാ​യി ആ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി ത​ളി​ക്കു​ന്ന​ത്. നി​രോ​ധി​ത​മെ​ന്ന് അ​റി​യാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന ക​ർ​ഷ​ക​രും ഉ​ണ്ട്.

വി​ഷ വി​ത്തു വി​ത​ച്ച് നി​ര​വ​ധി പേ​രെ മാ​ര​ക ​രോ​ഗി​ക​ളാ​ക്കി​യു​ള്ള നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ളു​ടെ ഉ​പ​യോ​ഗം ത​ട​യാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളൂ​ടെ ആ​വ​ശ്യം. നി​രോ​ധി​ത കീ​ട​നാ​ശി​നി ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ൻ​സ​ർ ഉ​ൾ​പ്പെ​ടെ രോ​ഗി​ക​ൾ പെ​രു​കു​ന്ന​താ​യി ആ​രോ​ഗ്യ രം​ഗ​ത്തെ പ്ര​മു​ഖ​രും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.


Share our post

KANICHAR

സി.പി. എം പേരാവൂർ ഏരിയാ സമ്മേളനത്തിന് കോളയാട്ട് ചെങ്കൊടി ഉയർന്നു

Published

on

Share our post

എം.വിശ്വനാഥൻ

കോളയാട്: സി.പി.എം പേരാവൂർ ഏരിയാ സമ്മേളനത്തിന് പൊതുസമ്മേളന വേദിയായ കോളയാട്ടെ സീതാറാം യെച്ചൂരി നഗറിൽ
സംഘാടകസമിതി ചെയർമാൻ കെ. ടി. ജോസഫ് പതാകയുയർത്തി. വിവിധ സ്മൃതികുടീരങ്ങളിൽനിന്ന് പുറപ്പെട്ട കൊടിമര, പതാക, ദീപശിഖാ ജാഥകൾ താഴെ കോളയാടിൽ സംഗമിച്ച് അത്‌ലറ്റുകൾ, റെഡ് വളണ്ടിയർമാർ എന്നിവരുടെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയിലെത്തിച്ചു. 22 അനുബന്ധ ദീപശിഖകളും താഴെ കോളയാട് സംഗമിച്ചു. ഏരിയ സെക്രട്ടറി എം.രാജൻ അധ്യക്ഷനായി.

കൊടിമര ജാഥ ജില്ലാ സെക്രട്ടറിയേറ്റംഗം പി .ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ പി .വി. പ്രഭാകരൻ ഏറ്റുവാങ്ങി. പതാകജാഥ സംസ്ഥാന കമ്മറ്റിയംഗം ഡോ. വി ശിവദാസൻ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ കെ.സുധാകരൻ ഏറ്റുവാങ്ങി. ദീപശിഖാ ജാഥകൾ ജില്ലാ കമ്മറ്റിയംഗം വി. ജി .പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. ജിജി ജോയ് ഏറ്റുവാങ്ങി. ശനിയാഴ്ച പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എൻ.ചന്ദ്രനും ഞായറാഴ്ച പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.കെ.ബിജുവും ഉദ്ഘാടനം ചെയ്യും.

 


Share our post
Continue Reading

KELAKAM

ആറളം മേഖലയിലെ കാട്ടാനക്കൂട്ടം; ഓടിത്തളർന്ന് റാപ്പിഡ് റെസ്പോൺസ് ടീം

Published

on

Share our post

കേ​ള​കം: ആ​ന​യെ തു​ര​ത്താ​നെ​ത്തി തി​രി​ച്ചു​പോ​കാ​ൻ ക​ഴി​യാ​തെ ഫാ​മി​നു​ള്ളി​ൽ ആ​സ്ഥാ​ന മ​ന്ദി​രം നി​ർ​മി​ച്ച് സ്ഥി​ര​താ​മ​സം ആ​ക്കേ​ണ്ടി​വ​ന്ന ക​ഥ​യാ​ണ് ആ​റ​ളം ഫാ​മി​ലെ റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മി​ന് (ആ​ർ.​ആ​ർ.​ടി) പ​റ​യാ​നു​ള്ള​ത്. പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ താ​മ​സ​ക്കാ​രു​ടെ ക​ാവ​ലാ​ൾ എ​ന്നു​വേ​ണം ഇ​വ​രെ വി​ളി​ക്കാ​ൻ. നൂറോളം വ​രു​ന്ന ആ​ന​ക​ളെ മെ​രു​ക്കാ​ൻ ദ്രു​ത ക​ർ​മ​സേ​ന​ക്ക് 12 സ്ഥി​രം സ്റ്റാ​ഫു​ക​ളും ഒ​മ്പ​ത് വാ​ച്ച​ർ​മാ​രു​മാ​ണു​ള്ള​ത്. ജി​ല്ല​യി​ൽ മു​ഴു​വ​ൻ ജോ​ലി​ചെ​യ്യേ​ണ്ട ആ​ർ.​ആ​ർ.​ടി അം​ഗ​ങ്ങ​ളാ​ണ് ആ​റ​ളം ഫാ​മി​ൽ മാ​ത്രം ഒ​തു​ങ്ങി​പ്പോ​യ​ത്.

ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ എം. ​ഷൈ​നി കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം. യ​ന്ത്ര​വാ​ളും തെ​ങ്കാ​ശി പ​ട​ക്ക​ങ്ങ​ളു​മാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ആ​യു​ധം. കൂ​ടാ​തെ പോ​യ​ന്റ് 315 റൈ​ഫി​ൾ അ​ഞ്ചെ​ണ്ണ​വും, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടു​പി​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാ​വു​ന്ന തെ​ർ​മ​ൽ ഇ​മേ​ജ് ഡ്രോ​ൺ, പ​മ്പ് ആ​ക്ഷ​ൻ ഗ​ൺ ര​ണ്ടെ​ണ്ണ​വും ഒ​രു വാ​ഹ​ന​വു​ം ആ​ർ.​ആ​ർ.​ടി​ക്ക് സ്വ​ന്ത​മാ​യു​ണ്ട്. ക​ടു​വ​ക​ളെ അ​ട​ക്കം പി​ടി​കൂ​ടാ​ൻ ക​ഴി​യു​ന്ന ര​ണ്ട് കൂ​ടു​ക​ൾകൂ​ടി ആ​ർ.​ആ​ർ.​ടി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

ആ​ർ.​ആ​ർ.​ടി അം​ഗ​ങ്ങ​ൾ വ​ന്യ​മൃ​ഗ​ങ്ങ​ളെ തു​ര​ത്തു​ന്ന​തി​ൽ മാ​ത്ര​മ​ല്ല ഫാ​മി​ലെ താ​മ​സ​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​ടി​യ​ന്ത​ര​മാ​യി ഓ​ടി​യെ​ത്തു​ന്ന​തും പ​തി​വാ​ണ്. രാ​ത്രി വൈ​കി എ​ത്തു​ന്ന​വ​രെ സു​ര​ക്ഷി​ത​മാ​യി വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ക, ഗ​ർ​ഭി​ണി​ക​ളെ​യും രോ​ഗി​ക​ളെ​യും രാ​ത്രി​യി​ൽ സു​ര​ക്ഷി​ത​മാ​യി ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും ഇ​വ​ർ ചെ​യ്യു​ന്നു​ണ്ട്. ഏ​ഴു​പേ​ർ അ​ട​ങ്ങു​ന്ന മൂ​ന്ന് ബാ​ച്ചു​ക​ളാ​യാ​ണ് ഡ്യൂ​ട്ടി. മ​രം വീ​ണ് ത​ട​സ്സപ്പെ​ട്ട വ​ഴി ശ​രി​യാ​ക്ക​ൽ, ആ​ന ത​ക​ർ​ക്കു​ന്ന ഫെ​ൻ​സി​ങ് ശ​ര​ിയാ​ക്ക​ൽ എ​ന്നി​വ ചെ​യ്യു​ന്ന​ത് ആ​ർ.​ആ​ർ. ടി ​അം​ഗ​ങ്ങ​ളാ​ണ്. ജീ​വ​ൻ പ​ണ​യം വെ​ച്ച​ും ആ​ന​ക​ളെ തു​ര​ത്തു​മ്പോ​ൾ ഇ​വ​ർ​ക്ക് മു​ന്നി​ൽ ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന​ത് പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ കാ​ടു​ക​ളാ​ണ്. കാ​ടു​ക​ൾ വെ​ട്ടി​മാ​റ്റി​യാ​ൽ ആ​ന​ക​ൾ വ​ന​ത്തി​ലേ​ക്ക് പി​ൻ​വ​ലി​യു​മെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.


Share our post
Continue Reading

KELAKAM

ആ​ഫ്രി​ക്ക​ൻ​ പ​ന്നി​പ്പ​നി; കൊ​ട്ടി​യൂ​രി​ൽ 193 പ​ന്നി​ക​ളെ കൊ​ന്നൊ​ടു​ക്കി

Published

on

Share our post

കേ​ള​കം: കൊ​ട്ടി​യൂ​രി​ലെ നെ​ല്ലി​യോ​ടി​യി​ലെ പ​ന്നി​ഫാ​മി​ലെ പ​ന്നി​ക​ളി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി ബാ​ധി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നെ​ല്ലി​യോ​ടി​യി​ലെ എം.​ടി. കി​ഷോ​റി​ന്റെ റോ​യ​ൽ പി​ഗ് ഫാം ​എ​ന്ന പ​ന്നി​ഫാ​മി​ലേ​തു​ൾ​പ്പെ​ടെ 193 പ​ന്നി​ക​ളെ പ്ര​ത്യേ​ക ദൗ​ത്യ​സം​ഘം മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​രം കൊ​ന്നൊ​ടു​ക്കി.കൂ​ടാ​തെ, മ​റ്റു ര​ണ്ട് ഫാ​മു​ക​ളി​ലെ പ​ന്നി​ക​ളെ​യും കൊ​ന്നൊ​ടു​ക്കി. ക​ള്ളി​ങ്ങി​നു വേ​ണ്ട കു​ഴി​ക​ൾ ചൊ​വ്വാ​ഴ്ച ത​യാ​റാ​ക്കി​യി​രു​ന്നു. വെ​റ്റ​റി​ന​റി ഡോ​ക്ട‌​ർ​മാ​ർ, അ​സി. ഫീ​ൽ​ഡ് ഓ​ഫി​സ​ർ​മാ​ർ, ലൈ​വ്‌​സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, മ​റ്റു ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ 48 അം​ഗ​ങ്ങ​ളു​ള്ള റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മാ​ണ് ക​ള്ളി​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഡോ. ​വി. പ്ര​ശാ​ന്തി​ന്റെ​യും ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫി​സ​ർ ഡോ. ​പി. ബി​ജു​വി​ന്റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​ത്യേ​ക ദൗ​ത്യ​സം​ഘം. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​ത്,10 വാ​ർ​ഡു​ക​ളി​ലാ​യു​ള്ള ഫാ​മു​ക​ളി​ലും കൂ​ടി 193പ​ന്നി​ക​ളെ​യാ​ണ് ഉ​ന്മൂ​ല​നം ചെ​യ്ത​ത്.

മൂ​ന്ന് സം​ഘ​ങ്ങ​ളാ​യാ​ണ് റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീം ​പ്ര​വ​ർ​ത്തി​ച്ച​ത്. ദ​യാ​വ​ധം, സം​സ്കാ​രം എ​ന്നി​വ​ക്കാ​യി ഒ​രു സം​ഘ​വും,പ​രി​സ​ര ശു​ചീ​ക​ര​ണം, അ​ണു​ന ശീ​ക​ര​ണം എ​ന്നി​ങ്ങ​നെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണു ര​ണ്ടാ​മ​ത്തെ​യും, രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​നാ​യി മൂ​ന്നാ​മ​ത്തെ​യും സം​ഘ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ന്നി​ഫാ​മി​ന് ചു​റ്റു​മു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​മാ​യും 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വ് രോ​ഗ​നി​രീ​ക്ഷ​ണ മേ​ഖ​ല​യാ​യും പ്ര​ഖ്യാ​പി​ച്ചു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ന്നി​മാം​സം വി​ത​ര​ണം ചെ​യ്യു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും പ​ന്നി​ക​ളെ ജി​ല്ല​യി​ലെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് നി​രീ​ക്ഷ​ണ മേ​ഖ​ല​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തും മൂ​ന്നു മാ​സ​ത്തേ​ക്ക് നി​രോ​ധി​ച്ചു.

കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ന്നി​ഫാ​മു​ക​ളി​ൽ​നി​ന്ന് മ​റ്റു ഫാ​മു​ക​ളി​ലേ​ക്ക് ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​ന്നി​ക​ളെ കൊ​ണ്ടു​പോ​യി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കും.മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ജി​ല്ല​ക​ളി​ൽ​നി​ന്നും പ​ന്നി മാം​സ​വും പ​ന്നി​ക​ളെ​യും അ​ന​ധി​കൃ​ത​മാ​യി ജി​ല്ല​യി​ലേ​ക്ക് ക​ട​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും ജി​ല്ല​യി​ലേ​ക്കു​ള്ള മ​റ്റു പ്ര​വേ​ശ​ന മാ​ർ​ഗ​ങ്ങ​ളി​ലും പൊ​ലീ​സു​മാ​യും ആ​ർ.​ടി.​ഒ​യു​മാ​യും ചേ​ർ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തും.ഡോ. ​കി​ര​ൺ വി​ശ്വ​നാ​ഥ്, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​പി.​എ​ൻ. ഷി​ബു, ഡോ. ​ജോ​ൺ​സ​ൺ പി. ​ജോ​ൺ, ഡോ. ​റി​ജി​ൻ ശ​ങ്ക​ർ, ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ ഡോ. ​കെ.​എ​സ്. ജ​യ​ശ്രീ, ഡോ. ​ആ​ര​മ്യ തോ​മ​സ് എ​ന്നി​വ​രാ​ണ് വി​വി​ധ ദൗ​ത്യ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.


Share our post
Continue Reading

Kannur13 hours ago

ഭിന്നശേഷി ദിനാഘോഷം: കായിക മത്സരങ്ങൾ ഡിസംബർ മൂന്നിന്

IRITTY13 hours ago

ദേവസ്വം പട്ടയ കേസുകളുടെ ഹിയറിംഗ് 28 ലേക്ക് മാറ്റി

Kannur13 hours ago

ശുചിത്വ മാലിന്യ സംസ്‌കരണത്തിന് പ്രത്യേക ഇടപെടൽ; ഹരിത പദവിയിലേക്ക് കൂടുതൽ ഇടങ്ങൾ

Kannur13 hours ago

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നവംബർ 28 വരെ അവസരം

THALASSERRY14 hours ago

വയനാട്ടിലേക്ക് കെ.എസ്.ആർ.ടി.സി ഏകദിന ടൂർ പാക്കേജ്

Kerala14 hours ago

40 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം ഉടന്‍

Kerala14 hours ago

വിവാഹം ആര്‍ഭാടമായാല്‍ ആഡംബര നികുതിക്ക് ശുപാര്‍ശ; സ്ത്രീധനം വാങ്ങിയാല്‍ സര്‍ക്കാര്‍ ജോലികിട്ടില്ല

Kerala15 hours ago

കുതിച്ചുയര്‍ന്ന് കേരളത്തിലെ ബാലപീഡനം;വീടുകള്‍ പോലും സുരക്ഷിതമല്ല

Kerala15 hours ago

കോഴിക്കോട് നഗരത്തിലെ ലോഡ്ജ്മുറിയില്‍ യുവതി മരിച്ചനിലയില്‍

India15 hours ago

ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!