മട്ടന്നൂരിൽ ബൈക്കിടിച്ച് തില്ലങ്കേരി സ്വദേശി മരിച്ചു

മട്ടന്നൂര്‍: പാലോട്ടുപള്ളി എല്‍.പി. സ്കൂളിന് സമീപം ബൈക്കിടിച്ച് വയോധികന്‍ മരിച്ചു. തില്ലങ്കേരി കരുവള്ളി സ്വദേശി അക്കരമ്മില്‍ ഞാലില്‍ മൊയ്തീനാണ് (73) മരിച്ചത്. തിങ്കള്‍ പകല്‍ 3.30ടെയാണ് അപകടം.
റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇരിട്ടി ഭാഗത്ത് നിന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്ന ബുള്ളറ്റ് ബൈക്ക് മൊയ്തീനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂരിലേക്കും കൊണ്ടുപോയെങ്കിലും മരിച്ചു.
ഭാര്യ: ഖദീജ. മക്കള്‍: റഫീഖ് (കച്ചവടം, എറണാകുളം), നൗഷാദ് (കണ്ണൂര്‍), ഹനീഫ (എറണാകുളം), മുനീര്‍ (കോട്ടയം), മുഹമ്മദ് (എറണാകുളം), ശിഹാബ്. മരുമക്കള്‍: സാജിത, ജസീല, സഫിയ, ഷംന, ഷബിന. സഹോദരങ്ങള്‍: അഫ്സൂട്ടി, അബ്ദുള്ള കുട്ടി, ഫാത്തിമ, സൈനബ, നബീസു, ആയിഷ.