Connect with us

Kannur

പയ്യന്നൂർ നഗരസഭാ ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ : പയ്യന്നൂർ നഗരസഭയിലെ ജീവനക്കാരനെ 25,000 രൂപ കൈക്കൂലി വാങ്ങുമ്പോൾ വിജിലൻസ് അറസ്റ്റു ചെയ്തു.

നഗരസഭ ബിൽഡിങ് ഇൻസ്പെക്ടർ ഗ്രേഡ് വൺ ഓവർസിയർ പറശിനിക്കടവ് തവളപ്പാറ ദേവ ദർശനിൽ സി.ബിജുവിനെയാണ് അറസ്റ്റു ചെയ്തത്.

ഓഫിസിന് മുന്നിലെ റോഡിൽ കാർ നിർത്തി, പരാതിക്കാരനെ അകത്ത് ഇരുത്തി പണം വാങ്ങുകയായിരുന്നു. പരാതിക്കാരൻ കാറിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്പി ബാബു പെരിങ്ങേത്തും സംഘവും ചേർന്ന് പിടികൂടുകയായിരുന്നു.


Share our post

Kannur

കൈതപ്രം രാധാകൃഷ്‌ണൻ വധം: സന്തോഷിന് തോക്ക് നൽകിയ പ്രതി അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ : കൈതപ്രത്തെ പ്രാദേശിക ബിജെപി നേതാവും ഗുഡ്‌സ് ഡ്രൈവറുമായ കെ.കെ രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസിൽ പ്രതി സന്തോഷിന് തോക്ക് എത്തിച്ച് നൽകിയയാൾ അറസ്റ്റിൽ. പെരുമ്പടവ് അടുക്കത്തെ വെട്ടുപാറ വീട്ടിൽ സിജോ ജോസഫിനെയാണ്(35) കേസന്വേഷിക്കുന്ന പരിയാരം എസ്എച്ച്‌ഒ എം.പി.വിനീഷ് കുമാർ അറസ്റ്റ് ചെയ്തത്.

ഇയാളുടെ കെഎൽ-60 എ 3401 ആൾട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ പ്രതി സന്തോഷിന് രാധാകൃഷ്ണനെ വെടിവെച്ചുകൊല്ലാനുള്ള തോക്ക് നൽകിയത് സിജോയാണെന്ന് ചോദ്യം ചെയ്യലിൽ സന്തോഷ് വെളിപ്പെടുത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സിജോയുടെ കാറിലാണ് തോക്ക് പെരുമ്പടവിൽ എത്തിച്ചതെന്ന് വ്യക്തമായതിനെതുടർന്നാണ് അറസ്റ്റ് ചെയ്തത്.സന്തോഷ് ഈ തോക്കുമായി ഓട്ടോറിക്ഷയിലാണ് കൈതപ്രത്ത് എത്തി രാധാകൃഷ്ണനെ വെടി വെച്ചു കൊന്നത്. മാർച്ച് 20 നാണ് രാധാകൃഷ്ണൻ പുതുതായി പണിയുന്ന വീടിന് സമീപം വെച്ച് രാത്രി ഏഴോടെ കൊല്ലപ്പെട്ടത്. എസ്ഐ സി.സനീത്, എഎസ്ഐ ചന്ദ്രൻ, സിപിഒ ഷിബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.


Share our post
Continue Reading

Kannur

കാലാവസ്ഥാ വ്യതിയാനം: അരിയിൽ ആർസനിക് കൂടുന്നു, ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി

Published

on

Share our post

കണ്ണൂർ: കാലാവസ്ഥാവ്യതിയാനംമൂലം ചൂട് കൂടുന്നതും കാർബൺ ഡൈഓക്സൈഡ് അളവ് ഉയരുന്നതും അരിയിലെ ആർസനിക് അളവ് ക്രമാതീതമായി ഉയർത്തുമെന്ന് പഠനം. ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് ചൈനയിലെയും യുഎസിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.10 വർഷത്തിനിടെ മൊത്തം 28 നെല്ലിനങ്ങളിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ചു. കാലാവസ്ഥാവ്യതിയാനം അരി ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തേ തിരിച്ചറിഞ്ഞിരുന്നു.

ചൂടും കാർബൺഡൈ ഓക്സൈഡും കൂടിയ നിലയിൽ വളരുന്ന നെല്ലിലാണ് ആർസനിക് ഏറ്റവുംകൂടിയ സാന്ദ്രതയിൽ കണ്ടെത്തിയത്. ഇതുമൂലം 2050 ആകുമ്പോഴേക്കും ശ്വാസകോശം, മൂത്രസഞ്ചി, ചർമം തുടങ്ങിയ അവയവങ്ങളിലെ കാൻസർ, ഹൃദ്രോഗം, നാഡീ തകരാർ, ഗർഭകാല പ്രശ്നം എന്നിവയ്ക്ക് സാധ്യതകൂട്ടുമെന്ന് പഠനം വ്യക്തമാക്കുന്നു. അരി മുഖ്യാഹാരമായിട്ടുള്ള ഇന്ത്യ, ചൈന, ബംഗ്ലാദേശ്, നേപ്പാൾ, തായ്‌ലാൻഡ്, വിയറ്റ്‌നാം, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ ആശങ്കയുണ്ടാക്കുന്നതാണ് റിപ്പോർട്ട്.

പ്രകൃതിദത്ത ഉപലോഹവസ്തു

പ്രകൃതിദത്തമായി കാണുന്ന ഉപലോഹ വസ്തുവാണ് ആർസനിക്. ചൂടും കാർബൺഡൈ ഓക്സൈഡും വർധിക്കുമ്പോൾ മണ്ണിൽ ആർസനിക് അളവ് സാധാരണ കാണുന്നതിലും കൂടും. വളരുന്ന വെള്ളത്തിലെ ആർസനിക്കും നെൽച്ചെടി ആഗിരണം ചെയ്യും.


Share our post
Continue Reading

Kannur

കണ്ണൂർ സർവകലാശാലാ വാർത്തകൾ

Published

on

Share our post

പരീക്ഷാ  ടൈം ടേബിൾ

23-04-2025  നു ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദം(2009 -2013 അഡ്മിഷൻ ) മേഴ്‌സി ചാൻസ് നവംബർ 2024 പരീക്ഷകൾക്കുള്ള പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു

07-05-2025നു ആരംഭിക്കുന്ന ഒന്നാം  സെമസ്റ്റർ ബിരുദം(2009 -2013 അഡ്മിഷൻ ) മേഴ്‌സി ചാൻസ് നവംബർ 2024 പരീക്ഷകൾക്കുള്ള ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാവിജ്‍ഞാപനം

സർവകലാശാലയുടെ മൂന്നാം വർഷ ബിരുദ പരീക്ഷകൾക്ക്  (SDE 2011-2019 അഡ്മിഷൻ  മേഴ്‌സി ചാൻസ് ഉൾപ്പെടെ – മാർച്ച് 2025) പിഴയില്ലാതെ 03-05-2025 മുതൽ 12-05-2025 വരെയും പിഴയോടുകൂടി 14-05-2025 വരെയും അപേക്ഷ സമർപ്പിക്കാം.പരീക്ഷാവിജ്‍ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.


Share our post
Continue Reading

Trending

error: Content is protected !!