കാവേരി പ്രശ്നം: കർണാടകത്തിൽ വെള്ളിയാഴ്ചയും ബന്ദിന് ആഹ്വാനം, ബെംഗളൂരു ബന്ദ് നാളെ

Share our post

 ബെംഗളൂരു: കാവേരി നദിജലത്തർക്കവുമായി ബന്ധപ്പെട്ട് കർണാടകത്തിൽ വെള്ളിയാഴ്ചയും ബന്ദിന് ആഹ്വാനം ചെയ്ത് സംഘടനകൾ. നാളെ ബംഗളുരു നഗരത്തിൽ കർണാടക ജലസംരക്ഷണസമിതി ആഹ്വാനം ചെയ്ത ബന്ദിന് പുറമെയാണ് സംസ്ഥാന വ്യാപകമായ ബന്ധിന് ആഹ്വാനം നൽകിയിരിക്കുന്നത്.

കന്നഡ ചാലുവലി പ്രസിഡന്‍റ് വടൽ നടരാജാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ഇക്കാര്യത്തിൽ കൂടുതൽ സംഘടനകളുമായി കൂടിയാലോചന നടത്തുമെന്നും നടരാജ് പറഞ്ഞു.

തമിഴ്നാടിന് 15 ദിവസത്തേക്ക് 5000 ക്യൂസെക് വീതം അധികജലം വിട്ടുകൊടുക്കണമെന്ന കാവേരി ജല മാനേജ്മെന്‍റ് അതോറിറ്റി ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കർണാടകത്തിൽ പ്രതിഷേധം ശക്തമായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!