Kannur
കണ്ണൂർ ചക്കരക്കല്ലിൽ ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായത് 21 ലക്ഷം

ചക്കരക്കല്ല് : പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധയിടങ്ങളിൽ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് 22 ലക്ഷം. ഗൂഗ്ൾ പേ വഴി അയച്ച പണം കിട്ടാത്ത സാഹചര്യത്തിൽ സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് വ്യാജ ലിങ്കിലൂടെ ഉടമയുടെ പാസ് വേഡും ഒ.ടി.പിയും കൈക്കലാക്കിയാണ് പണം തട്ടിയത്.
മുണ്ടേരി ഏച്ചൂർ കരുണാലയത്തിലെ വിമുക്ത ഭടൻ ബാലചന്ദ്രന്റെ ഗുഗ്ൾ പേ വഴിയാണ് 1, 14,000 തട്ടിയെടുത്തത്. സേവിങ്സ് അക്കൗണ്ടിൽ നിന്ന് ഗൂഗ്ൾ പേ വഴി അയച്ച് പണം കിട്ടാതായതോടെയാണ് ഇയാൾ തട്ടിപ്പ് സംഘത്തിന്റെ കുരുക്കിൽപ്പെട്ടത്. കഴിഞ്ഞ ജൂലൈ നാലിന് സംഘം പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്ന് രൂപ തട്ടിയെടുക്കുകയായിരുന്നു. മാച്ചേരി സ്വദേശി അബ്ദുൽ ഫൈസലിന്റെ 19 ലക്ഷമാണ് ഓൺലൈൻ ട്രേഡിങ് ബിസിനസിലൂടെ നഷ്ടമായത്.
ഫോറക്സ് ട്രേഡിങ് എന്ന പേരിലുള്ള കമ്പനിയിൽ ഫൈസലും രണ്ടു പേരും കൂടിച്ചേർന്ന് 19 ലക്ഷം നിക്ഷേപിച്ചു. ഒരു ലക്ഷം രൂപക്ക് മാസത്തിൽ 15000 രൂപ ലാഭവിഹിതം തരാമെന്ന വ്യവസ്ഥയിലാണ് പണം നിക്ഷേപിച്ചത്. ആദ്യത്തെ ആറു മാസം ലാഭവിഹിതം അക്കൗണ്ടിലൂടെ ലഭിച്ചു. പിന്നീട് ലാഭ വിഹിതം വരാതായതോടെ പരാതി നൽകുകയായിരുന്നു.
പാനേരിച്ചാലിലെ ഖദീജയുടെ ഒരു ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ഹോട്ടലിൽ റൂം ബുക്ക് ചെയ്ത ഖദീജ 5000 രൂപ അയച്ചു കൊടുത്തു. പിന്നീട് റൂം കാൻസൽ ചെയ്ത സമയം ഹോട്ടൽ മാനേജ്മെന്റിനോട് ബുക്ക് ചെയ്ത 5000 രൂപ തിരികെ ആവശ്യപ്പെട്ടു. പണം തിരികെ വേണമെങ്കിൽ ഫോണിൽ ആപ് ഡൗൺ ലോഡ് ചെയ്യാൻ ഹോട്ടൽ മാനേജ്മെന്റ് ആവശ്യപ്പെട്ടു. തുടർന്ന് ആപ് ഡൗൺ ലോഡ് ചെയ്യുകയും ഫോണിൽ വന്ന ഒ.ടി.പി കൈമാറുകയും ചെയ്തു.
പണം നഷ്ടമായത് മനസ്സിലായ ഖദീജയുടെ കുടുംബം ചക്കരക്കല്ല് പൊലീസിൽ പരാതി നൽകി. ബാലചന്ദ്രന്റെയും ഖദീജയുടെയും പണം നഷ്ടമായത് ഫോണിൽ പുതിയ ആപ് ഡൗൺ ലോഡ് ചെയ്തതോടെയാണ്. ആപ് ഡൗൺ ലോഡ്ചെയ്യുന്നതോടെ വരുന്ന ഒ.ടി.പി നമ്പർ കൈമാറുന്നതോടെ അക്കൗണ്ട് വഴി പണം നഷ്മാകുന്നത്. ആപ് ഡൗൺ ലോഡ് ചെയ്തുള്ള തട്ടിപ്പുകൾ കൂടിവരികയാണെന്നും ജനങ്ങൾ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നും ചക്കരക്കൽ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു.
Kannur
പരിശോധനയിൽ മരുന്ന് കുറിപ്പും ലഹരി ഗുളികകളും; കണ്ണൂർ പഴയങ്ങാടിയിൽ യുവാവ് അറസ്റ്റിൽ

കണ്ണൂർ: പഴയങ്ങാടിയിൽ ലഹരി ഗുളികളുമായി ഒരാൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി ഫിറാഷാണ് പിടിയിലായത്. നിട്രോസുൻ, ട്രമഡോള്‍ എന്നീ ഗുളികകളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. സ്കൂൾ കുട്ടികൾ കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയ വഴിയാണ് ഇയാൾ വില്പന നടത്തിയതെന്ന് എക്സൈസ് പറയുന്നു. ഡോക്ടർമാരുടെ മരുന്നു കുറിപ്പ് കൃത്രിമമായി ചമച്ചാണ് ഗുളികകൾ എത്തിക്കുന്നത്. പാപ്പിനിശ്ശേരി എക്സൈസിനെ നേതൃത്വത്തിലായിരുന്നു പരിശോധന. ഈ പരിശോധനയിലാണ് ഗുളികകൾ കണ്ടെത്തിയത്.
Kannur
യുവാവിന്റെ മരണം ആസ്പത്രിയിലെ ചികില്‍സാപിഴവിനെ തുടർന്നെന്ന് പരാതി; പോലീസ് കേസെടുത്തു

കണ്ണൂർ: യുവാവിന്റെ മരണം കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലെ ഡോക്ടറുടെ ചികില്‍സാപിഴവിനെ തുടർന്നെന്ന പരാതിയിൽ പോലീസ് കേസെടുത്തു. തളിപ്പറമ്പ് മുയ്യം മുണ്ടപ്പാലത്തിന് സമീപത്തെ പുളുക്കൂല്‍ വീട്ടില്‍ മണികണ്ഠന് (38) ആണ് ഇന്നലെ പുലര്‍ച്ചെ മൂന്നോടെ ധനലക്ഷ്മി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. മൂന്നിനു രാത്രി 8.30നാണ് ഉറക്കക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മണികണ്ഠനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബന്ധുവായ പി. നിഷാന്തിന്റെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പുരുഷോത്തമന്-ലത ദമ്പതികളുടെ മകനാണ്. ഭാര്യ: രസ്ന. മകള്‍: അനൈന. സഹോദരങ്ങള്‍: ഷര്‍മില്‍, വിനയ. മൃതദേഹം ഉച്ചക്ക് 12.30 മണി മുതല്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്ക്കാരം ഉച്ചക്ക് 2 മണിക്ക് പട്ടപ്പാറ സമുദായ ശ്മശാനത്തില്‍.
Kannur
കൊയിലി ആസ്പത്രി മാനേജിംഗ് പാർട്ട്ണറെ കുടകിൽ കൊലപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ സ്വദേശിയായ തോട്ടം ഉടമയെ തോട്ടം ഉടമയെ കുടകിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണൂർ കൊയിലി കുടുംബാംഗവും കൊയിലി ആശുപത്രി മാനേജിംഗ് പാർട്ട്ണറുമായ പള്ളിക്കുളത്തെ പ്രദീപ് കൊയിലിയെ (57) കുടകിലെ പൊന്നംപെട്ട ബി ഷെട്ടിഗിരിയിലെ സ്വന്തം ഫാമിലെ താമസസ്ഥലത്ത് കൊലപ്പെടുത്തിയ പ്രതികളെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
പൊന്നംപേട്ടയിലെ അനിൽ എന്ന മുത്തണ്ണ (25), സോംവാർപേട്ടിലെ ദീപക് എന്ന ദീപു (21), സ്റ്റീഫൻ ഡിസൂസ (26), കാർത്തിക് എച്ച് എം (27), പൊന്നം പേട്ടയിലെ ഹരീഷ് ടി എസ്(29) എന്നിവരെയാണ് വീരാജ്പേട്ട സബ്ബ് ഡിവിഷൻ എസ്പി എസ് മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2 സിനിമയിൽ അഭിനയിച്ച അനിലാണ് കൊലയ്ക്കു പിന്നിലെ മുഖ്യ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. പ്രതികൾ ഫാമിൽ നിന്ന് മോഷ്ടിച്ച 13,30000 രൂപയും പോലീസ് കണ്ടെടുത്തു.
കണ്ണൂരിലെ കൊയിലി ആസ്പത്രി ഉടമയായിരുന്ന പരേതനായ കൊയിലി ഭാസ്കരന്റെ മകനാണ്. പ്രദീപിന് ബി ഷെട്ടിഗിരിയിൽ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വിൽപ്പന നടത്താനുള്ള ശ്രമം നടന്നു വരുന്നതിനിടെയാണ് ഇദ്ദേഹത്തെ കഴിഞ്ഞ 23 നു രാത്രി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്