ബെംഗളൂരു-മൈസൂരു പാതയിലെ കവർച്ച:രണ്ടു പേർ അറസ്റ്റിൽ

Share our post

ബെംഗളൂരു: ബെംഗളൂരു-മൈസൂരു പാതയില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. ചന്നപട്ടണ ടൗണ്‍ സ്വദേശികളായ രണ്ടു യുവാക്കളാണ് അറസ്റ്റിലായതെന്ന് രാമനഗര പോലീസ് അറിയിച്ചു.

ഇവരില്‍ നിന്ന് അഞ്ച് സ്വര്‍ണമാലകളും രണ്ടു ബൈക്കുകളും പോലീസ് കണ്ടെടുത്തു. നാലു കവര്‍ച്ചകളില്‍ ഇവര്‍ക്ക് പങ്കുള്ളതായാണ് പോലീസിന്റെ കണ്ടെത്തല്‍. ഓഗസ്റ്റ് 12-നുമാത്രം രണ്ടു കവര്‍ച്ചകളാണ് സംഘം നടത്തിയത്.

പുലര്‍ച്ചെ 12.30-നും 1.20-നും ഇടയിലായിരുന്നു കവര്‍ച്ച. ഇവരുടെ ഒപ്പമുള്ളവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമായി നടന്നുവരുകയാണെന്ന് പോലീസ് അറിയിച്ചു.

ദേശീയപാതയില്‍ രാത്രികാലങ്ങളില്‍ കവര്‍ച്ചയ്ക്കിരയാകുന്നവരുടെ എണ്ണം കുത്തനെ കൂടിയതോടെ കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ എ.ഡി.ജി.പി. അലോക് കുമാര്‍ രാമനഗര പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് കവര്‍ച്ചക്കാര്‍ക്കെതിരായ നടപടികള്‍ പോലീസ് ഊര്‍ജിതമാക്കിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!