Connect with us

IRITTY

കോളിക്കടവിൽ പുഴ പുറമ്പോക്കിൽ നട്ട മാഞ്ചിയം മരങ്ങൾ മുറിച്ചു നീക്കാൻ തീരുമാനം

Published

on

Share our post

ഇരിട്ടി: വനം വകുപ്പ് കണ്ണൂർ ഡിവിഷൻ സാമൂഹ്യ വനവൽക്കരണ വിഭാഗം കോളിക്കടവിലെ പുഴ പുറമ്പോക്കിൽ നട്ടുവളർത്തിയ മാഞ്ചിയം തോട്ടത്തിലെ മരങ്ങൾ മുറിച്ചു നീക്കാൻ തീരുമാനം. ടെണ്ടർ നടപടികളിലൂടെയാണ് മരങ്ങൾ മുറിച്ചു നീക്കുന്നതിനായി ആളെ കണ്ടെത്തുക.

ഇതിനായി മരങ്ങളുടെ കണപ്പെടുപ്പ് ആരംഭിച്ചു. ആറ് ഹെക്ടറുകളോളം സ്ഥലത്താണ് കോളിക്കടവിൽ റോഡിന് ഇരുവശങ്ങളിലുമായി 12 വർഷം മുൻമ്പ് മാഞ്ചിയം മരങ്ങൾ നട്ടു വളർത്തിയത്. ഈ പ്രദേശികളിൽ നേരത്തേ അക്കേഷ്യാ മരങ്ങൾ ആയിരുന്നു നട്ടു വളർത്തിയിരുന്നത്. ഇവ മുറിച്ചു മാറ്റിയ ശേഷമാണ് മാഞ്ചിയം നട്ടത്. മരങ്ങളുടെ പൂർണ്ണ വളർച്ചാക്കാലം പിന്നിട്ടത്തോടെയാണ് മുരങ്ങൾ മുറിക്കുന്നതിന് മുന്നോടിയായി കണക്കെടുപ്പ് ആരംഭിച്ചത്.

തോട്ടങ്ങളിലെ കാടുകൾ വെട്ടിതെളിയിച്ച് ഓരോ മരത്തിനും നമ്പർ പതിച്ച് നീളവും വണ്ണവും കണക്കാക്കുന്ന പ്രവ്യത്തിയാണ് ആരംഭിച്ചത്.മുൻപ് ഇവിടെ നിന്നും മുറിച്ച അക്കേഷ്യാ മരങ്ങൾ വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയിലേക്കായിരുന്നു കൊണ്ടു പോയിരുന്നത്. എന്നാൽ ഇത്തവണ അവർ താല്പര്യം കാണിക്കാഞ്ഞതിനെത്തുടർന്ന് ടെണ്ടർ നടപടികൾ പൂർത്തിയാക്കി കൂടുതൽ പണം രേഖപ്പെടുത്തുന്നവർക്ക് മരങ്ങൾ കൈമാറാനാണ് തീരുമാനം.

പഴശ്ശി പദ്ധതിയുടെ മറ്റിടങ്ങളിലും പുറമ്പോക്ക് ഭൂമിയിൽ സാമൂഹ്യ വനവത്ക്കരണ വിഭാഗം വൻ തോതിൽ മാഞ്ചിയം നട്ടു വർത്തിയിട്ടുണ്ട്. പടിയൂർ, നിടിയോടി, പെരുവംപറമ്പ് , പെരുമ്പറമ്പ്, വള്ള്യാട് ഭാഗങ്ങളിലും പൂർണ്ണ വളർച്ചയെത്തിയ മരങ്ങളുണ്ട്. കഴിഞ്ഞ ദിവസം നിടിയോടിയിൽ നിന്നും മുറിച്ചു കടത്തിയ മരങ്ങളും ഇക്കൂട്ടത്തിൽപ്പെടുന്നവയാണ്.

ഇപ്പോൾ മുറിച്ചുമാറ്റുന്ന മരങ്ങൾക്ക് പകരം ഫലവ്യക്ഷങ്ങളും മറ്റും നട്ടുവളർത്തണമെന്ന ആവശ്യം നേരത്തെ ശക്തമായിരുന്നു. ഈ നിർദ്ദേശങ്ങൾ പരോഗണിച്ച് ഇനിമുതൽ റിപ്ലന്റേഷൻ ചെയ്യുന്നത് ഇത്തരത്തിലുള്ള മരങ്ങളായിരിക്കും.


Share our post

IRITTY

കാക്കയങ്ങാട് കലാഭവൻ ഗ്രാമോത്സവ ലോഗോ പ്രകാശനം ചെയ്തു

Published

on

Share our post

ഇരിട്ടി: കാക്കയങ്ങാട് കലാഭവൻ മ്യൂസിക് ക്ലബ്ബിന്റെ നാല്പതാം വാർഷിക ഗ്രാമോത്സവത്തിന്റെ ലോഗോ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു പ്രകാശനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സി.എ. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. വിനോദ്, സ്ഥിരം സമിതി അധ്യക്ഷൻ സി.കെ. ചന്ദ്രൻ, അംഗങ്ങളായ കെ. മോഹനൻ, സിബി ജോസഫ്, ധന്യ രാകേഷ്, ഷഫീന മുഹമ്മദ്, ബി. മിനി, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി മിഷൻ മാനേജറുമായ പി.കെ. സതീഷ് കുമാർ, ക്ലബ്ബ് സെക്രട്ടറി എൻ. മണികണ്ഠൻ, വൈസ് പ്രസിഡന്റ് കെ.എം. കൃഷ്ണൻ, വി.രാജു, ബാബു ജോസഫ്, എൻ.ദാമോദരൻ, കെ.ടി. ടോമി, ശശി കൃപ, എൻ. രഘുവരൻ, വി. ഷാജി എന്നിവർ പ്രസംഗിച്ചു.


Share our post
Continue Reading

IRITTY

ആക്രിയിൽ നിന്ന് അക്ഷരത്തിലേക്ക്; വായനശാലയ്ക്ക് പുസ്തകം വാങ്ങാൻ കൈകോർത്ത് കുട്ടികൾ

Published

on

Share our post

ഇരിട്ടി : ‘പഴേ പാത്രങ്ങളുണ്ടോ… പൊട്ടിയ കന്നാസുണ്ടോ… പഴേ കടലാസുണ്ടോ… ആക്രിയുണ്ടോ… ആക്രി..’ ഇങ്ങനെയൊരു നീട്ടിവിളി നാട്ടിൻ പുറങ്ങളിൽ പതിവാണ്. പ്രത്യേകിച്ച് അവധിക്കാലത്ത്. മിക്കവാറും ഈ ശബ്ദത്തിന്റെ ഉടമകൾ ഇതരസംസ്ഥാനക്കാരായിരിക്കും. എന്നാൽ ഈ വിളി മുഴക്കുന്നിൽ മുഴങ്ങിയപ്പോൾ അതിന്റെ ഉടമകൾ ഈ നാട്ടിലെ കുട്ടികളായിരുന്നു. ഇവർ പെറുക്കുന്ന ഓരോ കന്നാസും കടലാസും നാളത്തെ അക്ഷരത്തെളിച്ചമുള്ള പുസ്തകങ്ങാളാക്കി മാറ്റുകയാണ് ലക്ഷ്യം.ആറിനും 15നും ഇടയിൽ പ്രായമുള്ള ഇരുപതോളം കുട്ടികളാണ് നാട്ടിൽ ആക്രി പെറുക്കാൻ ഇറങ്ങിയത്.നെയ്യളം യുവശക്തി വായനശാലയിൽ തങ്ങൾക്ക് വായിക്കാൻ ആവശ്യത്തിനു പുസ്തകങ്ങൾ ഇല്ലെന്ന തിരിച്ചറിവാണ് ഇവരെ ആക്രി ചാലഞ്ചിലേക്ക് നയിച്ചത്. എന്തുവില കൊടുത്തും തങ്ങൾക്ക് ആവശ്യമുള്ള പുസ്തകം നാട്ടിലെ വായനശാലയിൽ എത്തിക്കുമെന്ന ദൃഢനിശ്ചയത്തോടെ അവർ നാട്ടുവഴികളിലൂടെ സഞ്ചരിച്ചു.നിലവിൽ 1700 പുസ്തകങ്ങളാണ് വായനശാലയിലുള്ളത്. ഇത് 2000 ആക്കുകയാണ് ആദ്യ ലക്ഷ്യം.ഇതിനായി ആക്രി പെറുക്കി സ്വരൂപിച്ചതും വിഷുക്കൈനീട്ടം കിട്ടിയതും ചേർത്ത് 20000 രൂപയുടെ പുസ്തകം അടുത്തദിവസം വാങ്ങും.ആക്രി പെറുക്കി വിറ്റ് മാത്രം 12,000 രൂപ സ്വരുക്കൂട്ടി.‘മിഴാവുകുന്നി’ന്റെ എഴുത്തുകാരനും വായനശാല പ്രവർത്തകനുമായ മനീഷ് മുഴക്കുന്നിന്റെ നേതൃത്വത്തിൽ ഓരോ വീടുകളും കയറിയറിങ്ങി പഴയ കടലാസുകളും പൊട്ടിയ പാത്രങ്ങളും പ്ലാസ്റ്റിക്കുകളും ശേഖരിച്ച് ചാക്കുകളിൽ കെട്ടിയാണ് അക്രിക്കടയിൽ വിൽപന നടത്തുന്നത്. നേരത്തെ വീടുകളിൽ പച്ചക്കറി ചാലഞ്ച് നടത്തി വിജയിച്ച കുട്ടികൾ തന്നെയാണ് ഇത്തവണ ആക്രി ചാലഞ്ചുമായി രംഗത്തു വന്നത്. കാർത്തിക്, ദേവന്ദ്, അമയ് കൃഷ്ണ, ധീരവ്, അനന്ദു, അമേഗ്, കൃതിക, ആത്മിക, ശ്രീനന്ദ് തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.


Share our post
Continue Reading

IRITTY

ആറളം ഫാമിൽ വാറ്റ് സുലഭം; വാഷിന്റെ മണം കാട്ടാനകളെ ആകർഷിക്കുന്നുവെന്ന് വനം വകുപ്പ്

Published

on

Share our post

ഇരിട്ടി(കണ്ണൂർ): ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിൽ വാറ്റ് നിർമാണം കൂടിയിട്ടും പരിശോധന ശക്തമാക്കാതെ പോലീസും എക്സൈസും. ഫാമിലെ 13-ാം ബ്ലോക്കിലാണ് വാറ്റ് സംഘങ്ങൾ പിടിമുറുക്കിയിരിക്കുന്നത്. കാട്ടാനകൾ മറ്റിടങ്ങളിലേക്ക് പോകാതെ അവിടെ തുടരുന്നതിന്‌ പ്രധാന കാരണമായി വനം വകുപ്പ് പറയുന്നതുമിതാണ്.കശുവണ്ടി സീസൺ തുടങ്ങിയതോടെ കശുമാങ്ങയിൽനിന്ന്‌ മറ്റും ചാരായം വാറ്റുന്ന സംഘങ്ങൾ മേഖലയിൽ സജീവമാണ്. സ്ത്രീകളിലും കുട്ടികളിലും മദ്യത്തിന്റെ ഉപയോഗം വർധിക്കുന്നതായും പരാതിയുണ്ട്. ആദിവാസികൾക്ക് പതിച്ചുനല്കിയ ഭൂമിയിൽ പണിതീർത്ത പല വീടുകളിലും ആൾത്താമസമില്ല. ഇത്തരം വീടുകളും ജനവാസം കുറഞ്ഞ മേഖലകളും കേന്ദ്രീകരിച്ചാണ് വാറ്റ്. വാറ്റ് ഉത്പാദനം വർധിച്ചതോടെ ഫാമിനുള്ളിലേക്ക് പുറമേനിന്ന് എത്തുന്നവരുടെ എണ്ണവും കൂടി. ഇത് പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. കൂടാതെ മോഷണവും മേഖലയിൽ കൂടിയിട്ടുണ്ട്. എക്‌സൈസിന്റെ പരിശോധന വഴിപാടായി മാറുന്നതായും പരാതിയുയരുകയാണ്. 13-ാം ബ്ലോക്കിലാണ് പണിയവിഭാഗങ്ങളിൽനിന്നുള്ള കുടുംബങ്ങൾക്ക് കൂടുതലായും ഭൂമി അനുവദിച്ചത്.

സ്ത്രീകളുടെ പ്രതിരോധവും ലക്ഷ്യം കണ്ടില്ല

വാറ്റും ചാരായവും വൻതോതിൽ വർധിച്ചതോടെ മൂന്നുവർഷം മുൻപ്‌ പ്രദേശത്തെ കുറച്ച് സ്ത്രീകൾ ചേർന്ന് പ്രതിരോധമതിൽ തീർത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഇവരുടെ ശ്രമഫലമായി നിരവധി വാറ്റ് കേന്ദ്രങ്ങൾ തകർക്കുകയും പോലീസിനും എക്‌സൈസിനും രഹസ്യവിവരങ്ങൾ നല്കുകയും ചെയ്തിരുന്നു. പ്രതിരോധിച്ചവർക്ക്‌ ഭീഷണിയും കുടുംബങ്ങളിൽനിന്നുള്ള എതിർപ്പും നേരിടേണ്ടിവന്നു.കോവിഡിന്റെ മറവിൽ തഴച്ചുവളർന്ന ചാരായ നിർമാണം പൂർണമായും ഇല്ലാതാക്കാനുള്ള പരിശോധനയൊന്നും തുടർന്ന്‌ ഉണ്ടായിട്ടില്ല. മേഖലയിൽ പതിച്ചുനൽകിയ ഭൂമി കാടുകയറി ആർക്കും എത്തിനോക്കാൻപോലും കഴിയാത്ത രീതിയിലായിരിക്കുകയാണ്. ഇവിടെയാണ് പുറത്തുനിന്ന്‌ എത്തുന്നവരുടെ സഹായത്താൽ വാറ്റ് നടക്കുന്നത്. കാടുകളിലും ഒഴിഞ്ഞ വീടുകളിലും ഇങ്ങനെ ഒളിപ്പിച്ചുവെക്കുന്ന വാഷാണ് കാട്ടാനകൾക്കും ലഭിക്കുന്നത്. വാഷിന്റെ രുചിയറിഞ്ഞ ആന പിന്നീട് ആ പ്രദേശം വിട്ടുപോകാൻ മടികാണിക്കും. ദിവസങ്ങൾക്ക്‌ മുൻപ്‌ വാഷ് കുടിച്ച ആന ബാരൽ ചവിട്ടിപ്പൊട്ടിച്ചിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!