രാത്രി കിടന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടോ? ഇവ അറിഞ്ഞിരിക്കണം 

Share our post

മൊബൈല്‍ ഫോണ്‍ നമ്മുടെ ജീവിതശൈലിയുടെ പ്രധാന ഭാഗമായി മാറിയിരിക്കുന്നു. മിക്കവരും ദിവസത്തില്‍ നിരവധി മണിക്കൂറുകള്‍ മൊബൈല്‍ ഫോണുകളില്‍ ചിലവഴിക്കുന്നു. രാത്രി ഉറങ്ങാനായി കിടക്കയില്‍ കിടക്കുമ്പോഴും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ് പലരും. നിങ്ങളും ഇത് ചെയ്യുകയാണെങ്കില്‍, അത് നിങ്ങളുടെ ആരോഗ്യത്തിന് വലിയ ദോഷം വരുത്തുമെന്നതിനാല്‍ ജാഗ്രത പാലിക്കുക.

വേണ്ടത്ര ഉറങ്ങാൻ കഴിയില്ല

നല്ല ഉറക്കം നല്ല ആരോഗ്യത്തിന് പ്രധാനമാണ്, ഇത് നമ്മുടെ മനസിനെയും ശരീരത്തെയും ഒരുപോലെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു. മതിയായ ഉറക്കം വളരെ പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു. എന്നാലും രാത്രി വൈകുവോളം മൊബൈല്‍ ഫോണില്‍ കളിച്ചുകൊണ്ടിരുന്നാല്‍ ഉറക്കം പൂര്‍ണമാകില്ല. ഇക്കാരണത്താല്‍, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍, തലച്ചോറിന്റെ പ്രവര്‍ത്തനം ശരിയായി നടക്കാതെ വരും. ഇതുകാരണം പകല്‍ അലസത അനുഭവപ്പെടാം. ഇത്തരമൊരു സാഹചര്യത്തില്‍ അവര്‍ക്ക് പല ശാരീരിക പ്രശ്‌നങ്ങളും നേരിടേണ്ടി വന്നേക്കാം.

കാഴ്ച നഷ്ടപ്പെട്ടേക്കാം

പലരും രാത്രി കിടക്കയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മുറിയില്‍ അധികം വെളിച്ചമുണ്ടാവില്ല. ഇക്കാരണത്താല്‍, കണ്ണുകളെ പ്രതികൂലമായി ബാധിക്കുന്നു. ഇത് കണ്ണുകളെ ദുര്‍ബലമാക്കും.

ഓര്‍മ ശക്തി ദുര്‍ബലമായേക്കാം

വേണ്ടത്ര ഉറക്കം ലഭിക്കാത്തതിനാല്‍ പകല്‍ സമയങ്ങളില്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുമെന്ന് വിദഗ്ധര്‍ പറയുന്നു. കൂടാതെ, നിങ്ങളുടെ ഓര്‍മ ശക്തി ദുര്‍ബലമാകുകയും നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരികയും ചെയ്യും. ഇതുകൂടാതെ, ഉറക്കക്കുറവ് കാരണം നിങ്ങളുടെ മാനസികാവസ്ഥ രാവിലെ മികച്ചതായിരിക്കില്ല.

മാനസിക പിരിമുറുക്കം വര്‍ധിച്ചേക്കാം

ഉറക്കക്കുറവ് ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നു. ഇത് മാനസിക പിരിമുറുക്കം വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ക്ക് ഉറക്കവുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍, ഉടൻ തന്നെ വിദഗ്ധ ഡോക്ടറെ സന്ദര്‍ശിക്കുകയും നല്ല ഉറക്കത്തിനായി അവര്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ പാലിക്കുകയും വേണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!