ചെട്ടിയാംപറമ്പ് ജി.എച്ച്.എസിൽ ലാപ്ടോപ്പുകൾ വിതരണം ചെയ്തു

കേളകം : ചെട്ടിയാംപറമ്പ് ജി. എച്ച്.എസിൽ എം.എൽ.എ വികസന ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു.
കേളകം പഞ്ചായത്ത് വൈസ്. പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ് അധ്യക്ഷയായിരുന്നു.പ്രഥമധ്യാപകൻ ടി.ബാബു,കേളകം പഞ്ചായത്ത് അംഗം സജീവൻ പാലുമ്മി, വാർഡ് മെമ്പർ ലീലാമ്മ ജോണി, പി. ടി. എ. പ്രസിഡന്റ് ഷാജി ജോർജ്,ശാരിമോൾ,പി. വി.വിജയശ്രീ, കെ. എസ്.ബബിത, കെ. ആർ. ബിനു എന്നിവർ സംസാരിച്ചു.