മരണാനന്തരം അവയവദാനം ചെയുന്നവരുടെ സംസ്‌കാരം സംസ്ഥാന ബഹുമതികളോടെ; പ്രഖ്യാപനവുമായി സ്റ്റാലിന്‍

മരണത്തിന് മുന്‍പ് അവയവങ്ങള്‍ ദാനം ചെയ്യുന്നവരുടെ സംസ്‌കാര ചടങ്ങുകള്‍ സംസ്ഥാന ബഹുമതിയോടെ നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.
അവയവ ദാനത്തിലൂടെ നൂറുകണക്കിന് പേര്‍ക്ക് പുതുജീവന്‍ നല്‍കുന്ന സംസ്ഥാനങ്ങളില്‍ തമിഴ്‌നാട് മുന്‍പന്തിയിലാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.
മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയാറാകുന്ന കുടുംബാംഗങ്ങളുടെ നിസ്വാര്‍ത്ഥമായ ത്യാഗത്തിന്റെ ഫലമാണ് ഈ നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യുകയും നിരവധി പേരുടെ ജീവന്‍ രക്ഷിക്കുകയും ചെയ്തവരുടെ ത്യാഗത്തെ ആദരിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന ബഹുമതി നല്‍കാനുള്ള തീരുമാനം’, സ്റ്റാലിന്‍ വ്യക്തമാക്കി.