തെയ്യപ്പറമ്പിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന”തിറയാട്ടം” ഒക്ടോബർ ആറിന്

കണ്ണൂർ: തെയ്യപറമ്പിൽ അതിജീവനം തേടുന്നവരുടെ കഥയെ ആസ്പദമാക്കിയുള്ള തിറയാട്ടം എന്ന സിനിമ ഒക്ടോബർ 6 ന് റിലീസ് ആകുമെന്ന് സിനിമ സംവിധായകനായ സജീവ് കിളികുലവുലവും അണിയറ പ്രവർത്തകരും വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
താളമേളങ്ങളുടെ പശ്ചാത്തലത്തിൽ താളപ്പിഴകളുടെ കഥ പറയുകയാണ് തിറയാട്ടം എന്ന സിനിമയിലൂടെ. കണ്ണൂർ ജില്ലയിലെ പിണറായി, ഇരുവേരിക്കാവ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് ചിത്രീകരണം നടത്തിയത്. നിരവധി ഗാനം മനോഹര ഗാനങ്ങളും ചിത്രത്തിൽ ഉണ്ട്.എ ആർ മൈൻഡ് ലാൻഡ് പ്രൊഡക്ഷൻ ആണ് ചിത്രത്തിന്റെ നിർമ്മാണം.
കഥാതിര കഥാസംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത് സജീവ് കിളിക്കുലമാണ്.നാദം മുരളി, തായാട്ട് രാജേന്ദ്രൻ, ദീപക് ധർമ്മടം, രവി ചീരാ, സജിത്ത് ഇന്ദ്രനീലം രതീഷ് പാനൂർ, മോഹനൻ, അജിത്ത് പിണറായി, പ്രമോദ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.