കണ്ണൂരിൽ മുക്കാൽകിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

കണ്ണൂർ: തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷറഫ് മലപ്പട്ടത്തിൻ്റെ നേതൃത്വത്തിൽ മുയ്യം, ബവുപ്പറമ്പ പ്രദേശങ്ങളിൽ നടത്തിയ റെയിഡിൽ പൂവത്തുംകുന്ന് എന്ന സ്ഥലത്ത് വെച്ച് 610ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ജനിറൽ ഷേക് എന്നയാളെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ടി. വി ശ്രീകാന്ത് ,പി. ആർ വിനീത് എന്നിവരും ഉണ്ടായിരുന്നു.