ആലച്ചേരിയിൽ എക്സൈസ് പരിശോധന; വിദേശ മദ്യ ശേഖരം പിടികൂടി

കൂത്തുപറമ്പ് : കൂത്തുപറമ്പ് എക്സൈസ് ആലച്ചേരിയിൽ നടത്തിയ പരിശോധനയിൽ 40 കുപ്പി വിദേശ മദ്യം പിടികൂടി. എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ.ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചാക്കിൽ സൂക്ഷിച്ച നിലയിൽ മദ്യ ശേഖരം പിടികൂടിയത്.
ആലച്ചേരി ടൗണിൽ നിന്നും ആര്യപ്പറമ്പിലേക്ക് പോവുന്ന റോഡരികിലെ കുറ്റിക്കാടുകൾക്കിടയിൽ ചാക്കുകളിൽ സൂക്ഷിച്ചു വെച്ച നിലയിലായിരുന്നു മദ്യ ശേഖരം .പ്രതികൾക്കായി അന്വേഷണം ശക്തമാക്കി.
പ്രിവന്റീവ് ഓഫീസർമാരായ പി.സി ഷാജി ,കെ. കെ നജീബ്, പി.അനീഷ് കുമാർ (പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ), സിവിൽ എക്സൈസ് ഓഫീസർമാരായ സി.പി ഷാജി, ഹരികൃഷ്ണൻ, എം. ബിജേഷ് ,കെ. ബിജു ,പി.ജലീഷ് , എസ്.വി അജേഷ് ,എം. കെ പ്രസന്ന , എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.