ആലക്കോട് ജൈവ പച്ചക്കറി ഗ്രാമം പദ്ധതി
ആലക്കോട് : മലയോര കുടിയേറ്റക്കാരുടെ കർഷക പാരമ്പര്യവും പൈതൃകവും നിലനിർത്താൻ ആലക്കോട് സെയ്ന്റ് മേരീസ് ഇടവക മുന്നോട്ടുവരുന്നു.
ചെറുതുണ്ടു ഭൂമിയുള്ളവരെ കൂടി ഉൾപ്പെടുത്തി ജൈവ പച്ചക്കറി ഗ്രാമം പദ്ധതി നടപ്പാക്കുന്നുന്നതിന് തുടക്കമായി. ഇടവകയിൽ പ്രവർത്തിക്കുന്ന മേരിമാതാ ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വത്തിൽ തൈകൾ എത്തിച്ചു നൽകുകയും വിഷരഹിതമായ ഉത്‌പന്നങ്ങളിൽ സ്വന്തം ആവശ്യം കഴിഞ്ഞുള്ളവയ്ക്ക് വിപണി കണ്ടെത്തുകയും ചെയ്യുന്നതാണ് പദ്ധതി.
24-ന് രാവിലെ ആലക്കോട് സെയ്ന്റ് മേരീസ് പള്ളിമുറ്റത്ത് പച്ചക്കറിത്തൈകൾ വിതരണത്തിന് സജ്ജമാക്കും. നല്ല രീതിയിൽ കൃഷി ചെയ്യുകയും വിളവെടുക്കുകയും ചെയ്യുന്ന മൂന്ന് കുട്ടികർഷകരെയും മൂന്ന് മുതിർന്ന കർഷകരെയും ട്രസ്റ്റ് കണ്ടെത്തി പുരസ്കാരം നൽകുമെന്ന് ചെയ്യുമെന്ന് ട്രസ്റ്റ് ചെയർ മാൻ ഫാ. എമ്മാനുവേൽ ആട്ടേൽ, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് പുതുമന എന്നിവർ അറിയിച്ചു.
