പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കിൽ പോക്സോ കേസിലും മുൻകൂർ ജാമ്യം അനുവദിക്കാം -ഹൈക്കോടതി

കൊച്ചി: പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കിൽ പോക്സോ പ്രകാരമുള്ള കേസുകളിലും മുൻകൂർജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. വസ്തുതയും സാഹചര്യവും കണക്കിലെടുത്ത് കോടതിയാണ് തീരുമാനം എടുക്കേണ്ടതെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ് വ്യക്തമാക്കുന്നു. മക്കളോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയെത്തുടർന്ന് പോലീസ് ചാർജ് ചെയ്ത കേസിൽ മുൻകൂർജാമ്യംതേടി പിതാക്കന്മാർ നൽകിയ ഹർജിയിലാണ് ഈ ഉത്തരവ്.
16 വയസ്സിൽത്താഴെയുള്ളവർക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസിൽ മുൻകൂർജാമ്യം അനുവദിക്കാനാകില്ലെന്നാണ് ക്രിമിനൽ നടപടിക്രമത്തിലെ വ്യവസ്ഥ. എന്നാൽ, ഈ വിലക്ക് സമ്പൂർണമല്ലെന്ന് വിലയിരുത്തിയാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. പ്രഥമദൃഷ്ട്യാ കേസില്ലെങ്കിൽ മുൻകൂർജാമ്യം നിഷേധിക്കുന്ന വ്യവസ്ഥ നിലനിൽക്കില്ല. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് കള്ളക്കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നത് തർക്കമില്ലാത്ത കാര്യമാണ്.
കുട്ടികളുടെ സശക്ഷണവുമായി ബന്ധപ്പെട്ട തർക്കം ഉണ്ടാകുമ്പോൾ പിതാവിനെതിരേ പോക്സോ ആക്ട് പ്രകാരമുള്ള കള്ളക്കേസുകൾ നൽകുന്നത് ഏറുന്നുണ്ടെന്ന് മുൻപുതന്നെ നിരീക്ഷിച്ചിട്ടുണ്ട്. കുറ്റവാളിയെ ശിക്ഷിക്കുക എന്നതുപോലെ പ്രധാനപ്പെട്ടതാണ് നിരപരാധിയെ രക്ഷിക്കുക എന്നതും.
കോടതിയുടെ മുന്നിൽവന്ന ഒരു കേസിൽ പരാതിയിൽ കഴമ്പില്ലെന്നു കണ്ടെത്തിയതിനാൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചു. ഇത് രേഖപ്പെടുത്തി പറയിയിലെ ആന പടിക്കൽ അവസാനിപ്പിച്ചു. മറ്റൊരു കേസിൽ ആരോപണത്തിൽ അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയതിനാൽ മുൻകൂർജാമ്യഹർജി തള്ളി.