തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : തോട്ടട ഗവ. പോളിടെക്നിക് കോളേജിൽ കേരള സർക്കാരിന്റെ തുടർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എസ്. എസ്. എൽ. സി / പ്ലസ്ടു. ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിങ് മാനേജ്മെന്റ്, ഇലക്ട്രിക്കൽ എൻജിനിയറിങ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഫയർ ആൻഡ് സേഫ്റ്റി, മെക്കാനിക്കൽ ആൻഡ് ഓട്ടോമൊബൈൽ എൻജിനിയറിങ്, എയർപോർട്ട് മാനേജ്മെന്റ്, ഫിറ്റ്നസ് ട്രെയിനർ തുടങ്ങിയ മേഖലകളിലുള്ള പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്കാണ് അഡ്മിഷൻ.
അപേക്ഷാഫോമിനായി കോളേജിലെ തുടർവിദ്യാഭ്യാസ ഉപകേന്ദ്രത്തിന്റെ ഓഫീസുമായി നേരിട്ട ബന്ധപ്പെടുകയോ www.ccekcampus.org എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുകയോ ചെയ്യാം.ഫോൺ: 8943491010