ആ ഭാഗ്യവാൻമാരെ തിരിച്ചറിഞ്ഞു; 25 കോടി അടിച്ചത് തമിഴ്നാട് സ്വദേശി പാണ്ഡ്യരാജിനും സുഹൃത്തുക്കൾക്കും
പാലക്കാട്: തിരുവോണം ബമ്പറിന്റെ ഒന്നാംസമ്മാനമായ 25 കോടി രൂപ ലഭിച്ച ടിക്കറ്റ് എടുത്തയാളെ തിരിച്ചറിഞ്ഞു. തമിഴ്നാട് സ്വദേശിയായ പാണ്ഡ്യരാജാണ് ആ ഭാഗ്യവാൻ. പാണ്ഡ്യരാജും മറ്റു മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് ടിക്കറ്റ് എടുത്തത്.
സാമിനാഥ്, രാമസ്വാമി, കുപ്പുസ്വാമി എന്നിവരാണ് പാണ്ഡ്യരാജിനെ കൂടാതെ ടിക്കറ്റിൽ പങ്കാളികളായവർ തിരുപ്പൂർ പെരുമാൾ സ്വദേശിയാണ് പാണ്ഡ്യരാജ്. ഇയാൾ നിലവിൽ ചെന്നൈയിലാണ് ഉള്ളത്.
25 കോടിക്ക് അർഹമായ ടി.ഇ. 230662 നമ്പർ ടിക്കറ്റ് വിറ്റത് വാളയാറിലെ ബാവ ലോട്ടറി ഏജൻസിയാണ്. ടി. ഗുരുസ്വാമിയാണ് കടയുടമ. കോഴിക്കോട് പാളയത്തുള്ള ബാവ ലോട്ടറി ഏജൻസീസിൽനിന്ന് കൊണ്ടുവന്ന ടിക്കറ്റുകളാണ് വാളയാറിൽ വിറ്റത്
