ഫുട്ബോൾ പരിശീലനം: സെലക്‌ഷൻ ട്രയൽസ് 24ന്
കണ്ണൂർ : കണ്ണൂർ സിറ്റി സ്പോർട്സിന്റെ ഫുട്ബോൾ സ്കൂൾ കുറ്റൂർ കുറുമുണ്ടയിൽ സ്പോർട്സ് ഹബ്ബ് ടർഫ് ഗ്രൗണ്ടിൽ ഫുട്ബോൾ പരിശീലനം ആരംഭിക്കുന്നു. 24-ന് രാവിലെ 7.30-ന് സെലക്‌ഷൻ ട്രയൽസ് നടക്കും. അഞ്ച് വയസ് മുതൽ 18 വയസ് വരെ ഉള്ളവർക്ക് പങ്കെടുക്കാം. സൗത്ത് ആഫ്രിക്കൻ കോച്ച് സ്വാനെമാൻഡ ക്രിസ്റ്റഫർ ആണ് പരിശീലകൻ. ഫോൺ: 8111841893, 9947847400.
