മധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി മർദിച്ച മൂന്നുപേർ അറസ്റ്റിൽ
കണ്ണൂർ: തായതെരുവിൽ ഫ്ലാറ്റിൽ താമസിക്കുന്ന മധ്യവയസ്കനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ മൂന്നുപേരെ മയ്യിൽ പൊലീസ് അറസ്റ്റ് ചെയ്തു. മാണിയൂർ സ്വദേശികളായ മുഹമ്മദ് ഫയിസ്, എൻ.പി. നജീബ്, ചെറുപഴശ്ശിയിലെ പി.പി. ഹാരിസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെയാണ് തായതെരു ഫ്ലാറ്റിൽ താമസിക്കുന്ന ജലാലുദ്ദീനെ (51) കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. മാണിയൂരിൽ പഴയ ക്വാട്ടേഴ്സിലെത്തിച്ച് മർദിക്കുകയായിരുന്നു. നാട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് ജലാലുദ്ദീനെ മോചിപ്പിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. ജലാലുദ്ദീന്റെ പരാതിയിൽ ഇവർക്കെതിരെ കേസെടുത്തു.
